Wednesday, 18 October 2017 2.08 AM IST
കേജ്‌രിവാളിന്റെ കാർ മോഷണം പോയി
October 12, 2017, 10:48 pm
ന്യൂഡൽഹി: ആം ആദ്‌മി പാർട്ടിയുടെയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെയും ഉയർച്ചയ്‌ക്കൊപ്പം വാർത്തകളിൽ ഇടം പിടിച്ച നീല വാഗൺ-ആർ കാർ ഡൽഹി സെക്രട്ടേറിയറ്റിൽ നിന്ന് മോഷണം പോയി. ഇന്നലെ ഉച്ചയ്‌ക്കാണ് സംഭവം. ഡൽഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കേജ്‌രിവാളിന്റെ വക കാർ ആം ആദ്മി മാദ്ധ്യമ വിഭാഗം മേധാവി വന്ദന സിംഗ് ആണ് ഉപയോഗിച്ച് വന്നത്. മുഖ്യമന്ത്രിയായ ശേഷം ഔദ്യോഗിക കാർ ലഭിച്ചതോടെ കേജ്‌രിവാൾ കാർ പാർട്ടിക്ക് സംഭാവന ചെയ്യുകയായിരുന്നു. സെക്രട്ടേറിയറ്റിലെ മൂന്നാം നമ്പർ ഗേറ്റിലാണ് പാർക്കു ചെയ്‌തിരുന്നത്.

2014ൽ ആം ആദ്‌മി പാർട്ടി ചരിത്ര വിജയം നേടിയ തിരഞ്ഞെടുപ്പ് സമയത്ത് അരവിന്ദ് കേജ്‌രിവാൾ സ്ഥിരമായി യാത്ര ചെയ്‌തിരുന്നത് ഈ കാറിലായിരുന്നു. അങ്ങനെ കാറും വാർത്തകളിൽ ഇടം നേടി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ