ഇനി സാമന്ത അക്കിനേനി
October 12, 2017, 10:30 pm
വിവാഹശേഷം നടിമാർ ഭർത്താവിന്റെ പേര് സ്വന്തം പേരിനൊപ്പം ചേർക്കുന്നത് പതിവാണ്. ആ പട്ടികയിലേക്ക് ഇപ്പോൾ എത്തിയിരിക്കുന്നത് തെന്നിന്ത്യൻ നടി സാമന്ത റൂത്ത പ്രഭുവാണ്. പക്ഷേ സാമന്ത ചേർത്തത് ഭർത്താവും നടനുമായ നാഗചൈതന്യയുടെ പേരല്ല. പകരം നാഗാർജുന കുടുംബത്തിന്റെ കുടുംബപ്പേരായ അക്കിനേനിയാണ് തന്റെ പേരിനൊപ്പം സാമന്ത ചേർത്തത്.

നടൻ നാഗാർജുനയുടെ മരുമകളായ സാമന്ത ഇനി മുതൽ സാമന്ത അക്കിനേനി എന്നാണ് അറിയപ്പെടുക. സാമന്തയുടെ ഈ തീരുമാനത്തിന് ട്വിറ്റർ ആരാധകരിൽ നിന്ന് വൻ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്.

സാമന്തയെ അഭിനന്ദിച്ചു കൊണ്ട് നിരവധി ട്വിറ്ററിൽ പോസ്‌റ്റിട്ടു. ഇന്ത്യൻ സംസ്‌കാരത്തെ സാമന്ത എത്രത്തോളം ബഹുമാനിക്കുന്നു എന്നതിനുള്ള ഉദാഹരണമാണ് ഈ പേര് മാറ്റമെന്ന് ഒരാൾ ട്വീറ്റ് ചെയ്തു. ഉച്ചരിക്കാൻ വ്യത്യസ്തമാണെങ്കിലും നന്നായി എന്നും പ്രതികരിച്ചവരുണ്ട്.

മലയാളിയായ അമ്മയും ആന്ധ്രക്കാരനായ അച്ഛന്റെയും മകളായി ജനിച്ച സാമന്ത വളർന്നത് തമിഴ്നാട്ടിലാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ