'ക്രോസ് റോഡ്' വീഡിയോ ഗാനമെത്തി
October 12, 2017, 8:32 pm
സ്ത്രീകളുടെ കഥകൾ കോർത്തിണക്കി കൊണ്ട് എത്തുന്ന 'ക്രോസ്സ റോഡ്' എന്ന ചലച്ചിത്ര സമാഹാരത്തിലെ വീഡിയോ ഗാനമെത്തി. 'മേലാകെ' എന്ന ഈ ഗാനം ശ്വേത മോഹനും അനിത ഷെയ്ഖും ആലപിച്ചിരിക്കുന്നു. അനിത ഷെയ്ഖ് തന്നെയാണ് റഫീഖ് അഹമ്മദിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത്. പത്ത് സംവിധായകർ ചേർന്ന് ഒരുക്കുന്ന ഓരോ ചിത്രത്തിലും കേന്ദ്ര കഥാപാത്രമായി അഭിനയിച്ചിരിക്കുന്നത് പത്തു പ്രമുഖ നടികളാണ്. ഈ പ്രൊജക്ട് ലെനിൻ രാജേന്ദ്രന്റെ നേതൃത്വത്തിലാണ് ഒരുക്കിയിരിക്കുന്നത്.

മംമ്ത മോഹൻദാസ്, ഇഷ തൽവാർ, പദ്മപ്രിയ, മൈഥിലി, പ്രിയങ്ക നായർ, ശ്രിന്ദ, പുന്നശ്ശേരി കാഞ്ചന, റിച്ച പനായ്, മാനസ, അഞ്ജന ചന്ദ്രൻ എന്നിവരാണ് ഓരോ ചിത്രത്തിലും അഭിനയിച്ചിരിക്കുന്നത്. ഇവയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ലെനിൻ രാജേന്ദ്രൻ, മധുപാൽ, ശശി പറവൂർ, നേമം പുഷ്പരാജ്, ആൽബർട്ട്, ബാബു തിരുവല്ല, പ്രദീപ് നായർ, അവിര റെബേക്ക, അശോക് ആർ നാഥ്, നയന സൂര്യൻ എന്നിവരാണ്. ഫോറം ഫോർ ബെറ്റർ ഫിലിംസ് ആണ് 'ക്രോസ് റോഡ്' നിർമിച്ചിരിക്കുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ