Wednesday, 18 October 2017 2.00 AM IST
ഇന്ത്യൻ ഗോൾകീപ്പർ ധീരജിനെ തേടി വിദേശ ക്ളബ്ബുകൾ
October 13, 2017, 8:37 am
കൊച്ചി: ഇന്ത്യൻ ഗോൾകീപ്പറും മണിപ്പൂർ സ്വദേശിയുമായ ധീരജ് സിംഗിനെ തേടി വിദേശ കക്ളബ്ബുകൾ രംഗത്ത്. രണ്ട് യൂറോപ്യൻ ക്ളബ്ബുകളും നാല് ഇന്ത്യൻ ക്ളബ്ബുകളും ഓഫറുമായി ധീരജിനെ തേടിയെത്തിയെന്ന് പിതാവ് പറഞ്ഞു. ജർമൻ ക്ലബ്ബാണ് ധീരജിനെ തേടിയെത്തിയ ഒരു ക്ളബ്ബ്. മാഞ്ചെസ്റ്റർ സിറ്റി, ആഴ്സനൽ ക്ലബ്ബ് അധികൃതർ കഴിഞ്ഞ ദിവസം ഗോവയിലെത്തിയിരുന്നു.

കഴിഞ്ഞ ദിവസം കൊളംബിയക്കെതിരായ മത്സരത്തിൽ മികച്ച പ്രകടനാണ് ധീരജ് നടത്തിയത്. മത്സരശേഷം ധീരജ് സിംഗിനെ പ്രകീർത്തിച്ചു കൊണ്ടുള്ള പോസ്റ്റുകളായിരുന്നു സോഷ്യൽ മീഡിയ മുഴുവൻ. കൊളംബിയയുടെ ഗോളെന്നുറച്ച എണ്ണം പറഞ്ഞ ഷോട്ടുകളാണ് ധീരജിന്റെ പ്രതിഭയ്ക്ക് മുന്നിൽ നിഷ്‌പ്രഭമായത്. ഡൽഹിയിൽ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ അമേരിക്കയ്‌ക്കെതിരെയും ധീരജ് മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.

പതിനൊന്നാം വയസ്സിൽത്തന്നെ പശ്ചിമബംഗാളിലെ കല്യാണിയിൽ എ.ഐ.എഫ്.എഫ്. അക്കാഡമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ധീരജ് 2012ൽ ഇന്ത്യൻ അണ്ടർ14 ടീമിലെത്തി. തുടർന്ന് അണ്ടർ 16, 17 ടൂർണമെന്റുകളിലേക്ക് ക്ഷണമെത്തി. കാഠ്മണ്ഡുവിൽ നടന്ന പതിനാറാം സാഫ് അണ്ടർ 16 കപ്പ് ഇന്ത്യ സ്വന്തമാക്കിയതിൽ ധീരജിന്റെ പ്രകടനം നിർണായകമായിരുന്നു. മാഞ്ചെസ്റ്റർ യുണൈറ്റഡ്, ബാഴ്സലോണ, ഇന്റർമിലാൻ പരിശീലകരുടെ നേതൃത്വത്തിൽ നടന്ന പരിശീലനക്കളരിയിലേക്ക് ഏഷ്യയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട അൻപത് കളിക്കാരിൽ ഒരാളും ധീരജായിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ