15 കിലോ ഭാരം കുറച്ച് വിദ്യാ ബാലൻ
October 13, 2017, 10:52 am
ബോളിവുഡ് താരസുന്ദരി വിദ്യാബാലന്റെ കഴിച്ചു തന്നെ തടി കുറയ്ക്കാനുള്ള ശ്രമം ഫലം കണ്ടു. രണ്ടു മണിക്കൂർ ഇടവിട്ടുള്ള ഭക്ഷണക്രമത്തിലൂടെ 15 കിലോ തൂക്കമാണ് വിദ്യ കുറച്ചത്. ആഴ്ചയിൽ നാലോ അഞ്ചോ ദിവസം ജിം വർക് ഔട്ട്. ജംപിംഗ്, കിക്കിംഗ്, ബെൻഡിംഗ്, ട്വിസ്റ്റിംഗ് എന്നിവയെല്ലാം താളത്തിൽ ചെയ്യുന്ന കാലിസ്തെനിക്സ് എക്സർസൈസ് ആണ് ട്രെയിനർ വിലയത് ഹുസൈൻ പ്ലാൻ ചെയ്തിരിക്കുന്നത്. കാർഡിയോ എക്സർസൈസും ചെയ്യും. വീട്ടിൽ ജിം ഇല്ലെങ്കിലും ലൈറ്റ് വെ്ര്രയ് എക്സർസൈസ് ഇവിടെ ചെയ്യും. ദിവസവും എട്ടു മണിക്കൂർ ഉറക്കവും മുടങ്ങാതെ നടക്കും.

കൂടുതൽ പ്രോട്ടീനും കുറച്ചു കാർബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണക്രമമാണ് ഡയറ്റീഷ്യൻ പൂജ മഖിജയുടെ നിർദ്ദേശപ്രകാരം കഴിക്കുന്നത്. പലതരം ഭക്ഷണം ഒരുമിച്ചു കഴിക്കാൻ വിദ്യയ്ക്ക് ഇഷ്ടമില്ല. ഏതു ഭക്ഷണം കഴിച്ചാലും അതു മാത്രം ആസ്വദിച്ചു കഴിക്കുന്നതാണ് താരത്തിന്റെ ശീലം. ആപ്പിൾ കഴിച്ചാൽ അക്കൂട്ടത്തിൽ ഓറഞ്ചോ മറ്റു പഴങ്ങളോ കഴിക്കില്ല. ചപ്പാത്തിക്കൊപ്പം ചോറ് കഴിക്കില്ല. മൈദ ചേർത്ത ആഹാരം പൂർണമായി ഒഴിവാക്കും. ദിവസം ഒരു തവണയെങ്കിലും വെജിറ്റബിൾ ജ്യൂസ് കുടിക്കും. പഴങ്ങൾ കടിച്ചു മുറിച്ചു കഴിക്കാനാണിഷ്ടം. കരിക്കിൻ വെള്ളം കുടിയ്ക്കും. എത്ര ആഹാരനിയന്ത്രണമുണ്ടെങ്കിലും ചോക്കലേറ്റ് കഴിക്കും. നേരത്തെ ശുദ്ധ വെജിറ്റേറിയനായിരുന്നു വിദ്യാബാലൻ. ഡയറ്റ് പ്ലാൻ തുടങ്ങിയതോടെ മുട്ടയുടെ വെള്ള കഴിച്ചു തുടങ്ങി. മുട്ട കഴിക്കുന്ന കാര്യം വളരെ കഠിനമായിരുന്നുവെന്നാണ് വിദ്യ പറയുന്നത്. പക്ഷേ പ്രോട്ടീന്റെ കാര്യത്തിൽ കോംപ്രമൈസ് ചെയ്യാനും പറ്റില്ലല്ലോ. അതുകൊണ്ട് കുറച്ചു കൂടുതൽ കുരുമുളകുപൊടി ചേർത്ത് മുട്ടയുടെ വെള്ള കഴിച്ചു തുടങ്ങി.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ