വില്ലന് മുന്നിൽ മുരുകന്റെ ആ റെക്കാഡ് തക‌ർന്നു
October 13, 2017, 3:35 pm
റിലീസിന് മുൻപ് തന്നെ നിരവധി റെക്കാഡുകൾ സൃഷ്‌ടിച്ചുകൊണ്ടാണ് മോഹൻലാലിന്റെ വില്ലന്റെ വരവ്. ഓഡിയോ റൈറ്റ്‌സിൽ തുടങ്ങി ഹിന്ദി മൊഴിമാറ്റത്തിൽ വരെ ഇതുവരെ ഇറങ്ങിയ എല്ലാ റെക്കാഡുകളും തകർത്തുകൊണ്ടാണ് വില്ലൻ റിലീസിന് ഒരുങ്ങുന്നത്. ഇപ്പോഴിതാ മലയാളത്തിലെ ആദ്യ നൂറുകോടി ചിത്രമായ പുലിമുരുകന്റെ റെക്കാഡും വില്ലൻ തകർത്തിരിക്കുകയാണ്.

ഓവർസീസ് റൈറ്റ്‌സിന്റെ തുകയിലാണ് വില്ലൻ പുലിമുരുകനെ മറികടന്നത്. 2.50 കോടി രൂപയ്‌ക്കാണ് വില്ലന്റെ ഓവർസീസ് റൈറ്റ്‌സ് വിറ്റുപോയത്. 1.75 കോടിയായിരുന്നു പുലിമുരുകന്റെ ഓവർസീസ് റൈറ്റ്‌സ്. സാറ്റലൈറ്റ് തുകയായി 7 കോടി, ഹിന്ദി ഡബ്ബിങ് റൈറ്റ്‌സ് 3 കോടി, മ്യൂസിക് റൈറ്റ്‌സ് 50 ലക്ഷം എന്നിവയായിരുന്നു ഈ ബി. ഉണ്ണികൃഷ്‌ണൻ ചിത്രത്തിന്റെ മറ്റ് നേട്ടങ്ങൾ.

മോഹൻലാലിനൊപ്പം മഞ്ജു വാര്യർ നായികയായി എത്തുന്നു. തെന്നിന്ത്യൻ താരങ്ങളായ വിശാൽ, ശ്രീകാന്ത്, ഹൻസിക, രാശി ഖന്ന എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സിദ്ദിഖ്, രഞ്ജി പണിക്കർ, ചെമ്പൻ വിനോദ്, അജു വർഗീസ് എന്നിവരാണ് മറ്റുതാരങ്ങൾ. ഒക്ടോബർ 27ന് ചിത്രം തീയറ്ററുകളിലെത്തും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ