ഇനി ഹൃത്വിക്കിന്റെ പ്രണയിനി വാണി
October 13, 2017, 4:22 pm
ഹൃത്വിക്ക് റോഷന്റെ പ്രണയിനിയാകാൻ ഒരുങ്ങുകയാണ് വാണി കപൂർ. യഷ്‌രാജ് ഫിലിംസിന്റെ ബാനറിൽ സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഹൃത്വിക്കിന്റെ നായികയായി വാണി എത്തുന്നത്.

'പുതിയൊരു നായികയെ തേടിയുള്ള യാത്രയിലായിരുന്നു ഞങ്ങൾ. ചിത്രവുമായി ബന്ധപ്പെട്ട ചർച്ചയ്‌ക്ക് ശേഷം വാണി തന്നെയാണ് ഈ കഥാപാത്രത്തിന് യോജിച്ചതെന്ന് തീരുമാനിക്കുകയായിരുന്നു'- സിദ്ധാർത്ഥ് പറഞ്ഞു. അഭിനേത്രി എന്ന നിലയ്‌ക്ക് വാണിയുടെ രണ്ടു ചിത്രങ്ങളും തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും സംവിധായകൻ വ്യക്തമാക്കി. ശുദ്ധ് ദേശി റൊമാൻസ്, ബേഫിക്കർ എന്നീ ചിത്രങ്ങളിൽ വാണി ആയിരുന്നു നായിക.

ഹൃത്വിക്കിനൊപ്പം ചിത്രത്തിൽ ടൈഗർ ഷ്രോഫും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇതു വരെ പേരിട്ടിട്ടില്ലാത്ത ഈ ആക്ഷൻ ചിത്രം 2019ൽ തീയേറ്ററുകളിലെത്തും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ