'ആന്റണിയോട് സുചിത്രയ്‌ക്ക് അസൂയയാണ്'- മോഹൻലാൽ
October 13, 2017, 4:44 pm
ആന്റണി പെരുമ്പാവൂർ എന്ന് നിർമ്മാതാവിനോട് ഏതൊരു ലാൽ ആരാധകനും അസൂയ ഉണ്ടാകുമെന്ന് തീർച്ച. കാരണം മലയാളത്തിന്റെ മഹാനടനായ മോഹൻലാലിൽ ആന്റണിക്കുള്ള അടുപ്പവും സ്വാധീനവും തന്നെ കാരണം. എന്തിനേറെ പറയുന്നു തന്റെ ഭാര്യയായ സുചിത്രയ്‌ക്ക് പോലും ആന്റണിയോട് അസൂയ ഉണ്ടെന്ന് സൂപ്പർ താരം തന്നെ സമ്മതിക്കുന്നു. ഒരു ടി.വി റിയാലിറ്റി ഷോയ്‌ക്കിടയിലായിരുന്നു ആന്റണിയെക്കുറിച്ച് ലാൽ മനസ് തുറന്നത്.

ഡ്രൈവറായി തുടങ്ങി പിന്നീട് മോഹൻലാലിന്റെ ഓൾ ഇൻ ഓളായി മാറുകയായിരുന്നു ആന്റണി പെരുമ്പാവൂർ. ലാലുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങൾക്കും പലരും ആദ്യം സമീപിക്കുന്നത് ആന്റണിയെയാണ്. ലൊക്കേഷനുകളിൽ നിന്നും ലൊക്കേഷനുകളിലേക്കുള്ള യാത്രകൾക്കിടയിൽ തുടങ്ങിയ സൗഹൃദമാണ് ഇവരുടേത്.

തനിക്ക് അഭിനയിക്കാൻ മാത്രമേ അറിയൂവെന്നും മറ്റു കാര്യങ്ങളിലെല്ലാം തന്നെ സഹായിക്കുന്നത് ആന്റണിയാണെന്ന് ലാൽ പറഞ്ഞു. തന്റെ വി‌ജയത്തിനു പിന്നിൽ ആന്റണിക്ക് വലിയ പങ്കുണ്ടെന്നും മഹാനടൻ വ്യക്തമാക്കി.

2000ത്തിൽ നരസിംഹം എന്ന സൂപ്പർഹിറ്റ് സിനിമ നിർമ്മിച്ചുകൊണ്ടാണ് ആന്റണി പെരുമ്പാവൂർ നിർമ്മാണ രംഗത്തേക്ക് കടക്കുന്നത്. തുടർന്ന് ദൃശ്യമടക്കം ലാലിന്റെ ഒരു പിടി ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ചു. ഇടയ്‌ക്ക് മോഹൻലാലിനോടൊപ്പം ചില ചിത്രങ്ങളിലും ആന്റണി പ്രത്യക്ഷപ്പെട്ടിരുന്നു. ഉടൻ പുറത്തിറങ്ങുന്ന ബി.ഉണ്ണികൃഷ്‌ണന്റെ വില്ലനിലും ശക്തമായ ഒരു കഥാപാത്രമായി ആന്റണി എത്തുന്നുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ