Saturday, 21 October 2017 9.17 PM IST
കളി കാണാൻ ആളില്ലാതെ കൊച്ചി
October 11, 2017, 12:25 am
സ്പോർട്സ്‌ ലേഖകൻ
കൊച്ചി : ലോകകപ്പിൻ്റെ ടിക്കറ്റുകളൊക്കെ വിറ്റഴിഞ്ഞെങ്കിലും ഗാലറി നിറയാൻ ആളെത്താതെ കൊച്ചി സ്റ്റേറ്റേഡിയം. ഇന്നലെ സ്പെയ്നും നൈജറും തമ്മിലുള്ള ആദ്യ മത്സരം കാണാൻ 7926 പേർ മാത്രമാണ് എത്തിയത്. മുക്കാൽപങ്കും ഒഴിഞ്ഞ ഗാലറിക്ക് മുന്നിലാണ് ആദ്യ മത്സരം തുടങ്ങിയത്. ആരവങ്ങളും കുറവായിരുന്നു. എട്ടുമണിയോടെ ബ്രസീലിൻ്റെ കളി തുടങ്ങിയതോടെയാണ് ഗാലറിക്ക് കുറച്ചെങ്കിലും ജീവൻ വച്ചത്.

സുരക്ഷാകാരണങ്ങളാൽ സ്റ്റേഡിയത്തിൻ്റെ കപ്പാസിറ്റി വെട്ടിച്ചുരുക്കിയിട്ടും ഗാലറി നിറയാൻ ആളെത്താത്തത് സംഘാടകരെ വിഷമിപ്പിക്കുന്നുണ്ട്. ഐ.എസ്.എൽ മത്സരങ്ങൾ കാണാൻ അരലക്ഷത്തിലേറെപ്പേർ എത്തുന്ന കലൂർ സ്റ്റേഡിയത്തിൽ അതിൻ്റെ പകുതിപ്പേർപോലും ലോകകപ്പിനെത്തുന്നില്ല. ടൂർണമെൻ്റ് തുടങ്ങും മുമ്പ് മത്സരത്തിനുള്ള ടിക്കറ്റുകൾ വിറ്റുപോയിരുന്നു. ഐ.എസ്.എൽ മത്സരങ്ങളേക്കാൾ നിലവാരം ലോകകപ്പിന് തന്നെയാണെന്ന് സമ്മതിക്കുമ്പോഴും ലോകകപ്പിൽ സൂപ്പർ താരങ്ങൾ ഇല്ലാത്തതിനാലാണ് കാണികളെ ആകർഷിക്കുന്നതിന് തടസമെന്ന് ഫുട്ബാൾ ആരാധകർ പറയുന്നു.ഐ.എസ്.എൽ മത്സരങ്ങൾ കാണാൻ മലബാറിൽ നിന്ന് കാണികളുടെ കുത്തൊഴുക്കാണ് കൊച്ചിയിലേക്ക്. ലോകകപ്പിനും പ്രധാനമായും കാണികളെത്തുന്നത് വടക്കൻ കേരളത്തിൽ നിന്നാണ്. എന്നാൽ ഇൗ ടൂർണമെൻ്റ് ഒരു തരംഗമായി മാറിയിട്ടില്ലെന്ന് മലപ്പുറത്തുനന്നെത്തിയ ഒരു ആരാധകൻ പറഞ്ഞു.

അതേസമയം ആദ്യമത്സരദിനം കാണികൾക്ക് കുടിവെള്ളം കിട്ടുന്നതിലുണ്ടായ പരാതികൾ ഇന്നലെ പരിഹരിച്ചു. ഗാലറിയിൽ കുപ്പിവെള്ളം കൊണ്ടുവരാൻ അനുവദിക്കാത്തതിനാൽ കുടിവെള്ള ക്യാനുകൾ സജ്ജീകരിക്കുകയായിരുന്നു.
ലോകകപ്പിന് കാണികൾ ഏറ്റവും കുറവുള്ള വേദികളിലൊന്നാണ് കൊച്ചി. ആദ്യ ദിനം ഉത്തരകൊറിയയും നൈജറും തമ്മിലുള്ള മത്സരം കാണാൻ രണ്ടായിരത്തിൽ താഴെ മാത്രം ആളുകളേ ഉണ്ടായിരുന്നുള്ളൂ. ഇന്ത്യയുടെ മത്സരങ്ങൾ നടക്കുന്ന ഡൽഹിയിൽ സ്കൂൾ കുട്ടികളെ ഇരുത്തിയാണ് ഗാലറി നിറയ്ക്കുന്നത്. മുംബയ്‌യിലും കാണികൾ കുറവാണ്. കൊൽക്കത്തയിൽ ആദ്യ ദിനം 42000 പേരോളം എത്തിയിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ