ഞാൻ സന്തോഷവതി: ഭാവന
October 11, 2017, 2:30 pm
പൃഥ്വിരാജ് നായകനായ ആദം ജോവാനു ശേഷം പുതിയ മലയാള സിനിമകൾ ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ലെന്ന് നടി ഭാവന. എങ്കിലും താൻ സന്തോഷവതിയാണെന്നും താരം പറയുന്നു. ഗൾഫിൽ സുഹൃത്തിന്റെ വസ്ത്രശാല ഉദ്ഘാടനത്തിന് എത്തിയതായിരുന്നു താരം. ഭാവന സിനിമാ ജീവിതത്തെ കുറിച്ചും സംസാരിക്കാൻ തയാറായി. ഇപ്പോൾ കരിയർ പ്ലാനുകളൊന്നുമില്ല. മികച്ച കഥാപാത്രങ്ങൾ ലഭിച്ചാൽ അഭിനയിക്കും. വിവാഹ ശേഷമായാലും നല്ല കഥാപാത്രങ്ങൾ വന്നാൽ ഉറപ്പായും ചെയ്യും. സിനിമയെന്നാൽ ഞാൻ തന്നെയാണ്. വിവാഹശേഷം അഭിനയിക്കില്ലെന്ന് തീരുമാനം എടുക്കുന്നതിനെ കുറിച്ച് ആലോചിട്ടില്ലെന്നും ഭാവന പറയുന്നു.

കന്നഡ നിർമ്മാതാവ് നവീനുമായുള്ള വിവാഹ നിശ്ചയം ഈ വർഷമാണ് നടന്നത്. 2018 ജനുവരിയിലാണ് ഇരുവരുടെയും വിവാഹം. വളരെ ലളിതമായി വിവാഹം നടത്താനാണ് ഇരുവീട്ടുകാരുടെയും തീരുമാനം. സ്ത്രീകളെ ബഹുമാനിക്കുന്ന കാര്യത്തിൽ നവീൻ മുൻപന്തിയിലാണ്. അതിനാൽ വിവാഹത്തിന് ശേഷവും സിനിമയിൽ തന്നെ തുടരും എന്ന് ഭാവന മുൻപ് പറഞ്ഞിരുന്നു.

കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിൽ പരിമളം എന്ന ചേരി പെൺകുട്ടിയായി ആണ് ഭാവന അഭിനയരംഗത്ത് ചുവടുറപ്പിച്ചത്. തുടർന്ന് നിരവധി മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ച താരം ദൈവനാമത്തിൽ എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള സംസ്ഥാന പുരസ്‌കാരവും നേടിയിരുന്നു. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ഭാവന സജീവ സാന്നിദ്ധ്യമായിരുന്നു. ദുനിയ സൂരി സംവിധാനം ചെയ്യുന്ന ദഗരു എന്ന കന്നഡ ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. ശിവരാജ് കുമാറാണ് നായകൻ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ