കണ്ടിട്ടും കണ്ടിട്ടും മതിയാകില്ലീഗാനം, വില്ലനിലെ ആദ്യ വീഡിയോ ഗാനം എത്തി
October 11, 2017, 3:05 pm
മോഹൻലാൽ, മഞ്ജു വാര്യർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ബി. ഉണ്ണികൃഷ്‌ണൻ സംവിധാനം ചെയ്യുന്ന വില്ലനിലെ 'കണ്ടിട്ടും കണ്ടിട്ടും പോരാതെ കണ്ണിൽ' ഗാനത്തിന്റെ വീഡിയോ എത്തി. അതിമനോഹരമായാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. ഗാനഗന്ധർവൻ യേശുദാസ് ആലപിച്ച മനോഹര ഗാനം നേരത്തെ തന്നെ ഹിറ്റ് ചാർട്ടുകളിൽ ഇടം നേടിയിരുന്നു. ഒപ്പത്തിന് സംഗീതം ഒരുക്കിയ ടീം ഫോർ മ്യൂസിക്‌സാണ് വില്ലനു വേണ്ടിയും പാട്ടുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.തമിഴ് താരങ്ങളായ വിശാൽ, ഹൻസിക മോട്ട്വാനി, തെലുങ്ക് താരങ്ങളായ ശ്രീകാന്ത്, രാശി ഖന്ന, എന്നിവർക്കൊപ്പം മലയാളത്തിൽ നിന്നുള്ള ചെമ്പൻ വിനോദ്, സിദ്ദിഖ്, അജു വർഗീസ്, രഞ്ജി പണിക്കർ എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമാണ്.

റോക്ക്‌ലിൻ വെങ്കിടേഷ് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്‌ജറ്റ് ചിത്രം ഒക്‌ടോബർ 27ന് തീയേറ്ററുകളിലെത്തും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ