Saturday, 21 October 2017 9.15 PM IST
സൗദിയിൽ കുടുങ്ങിയ യുവതിയെ രക്ഷിക്കാൻ സുഷമ
October 12, 2017, 12:10 am
ന്യൂഡൽഹി: സൗദി അറേബ്യയിൽ തൊഴിലുടമയുടെ വീട്ടുതടങ്കലിൽ കഴിയുന്ന പഞ്ചാബ് സ്വദേശിയായ യുവതിയെ നാട്ടിലെത്തിക്കാൻ ശ്രമം ആരംഭിച്ചതായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പറഞ്ഞു. സൗദിയിലെ ദവാദ്മിയിൽ തൊഴിലുടമ ക്രൂരമായി പീഡിപ്പിക്കുകയാണെന്നും രക്ഷിക്കണമെന്നും അഭ്യർത്ഥിക്കുന്ന യുവതിയുടെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ആം ആദ്മി പാർട്ടി എം.പി ഭഗവന്ത് മന്നിനോടായാണ് യുവതി സഹായം അഭ്യർത്ഥിച്ചത്. യുവതിയുടെ ദുരിതം അറിഞ്ഞതോടെ റിയാദിലെ ഇന്ത്യൻ എംബസിയോട് വിഷയത്തിൽ ഇടപെടാൻ നിർദ്ദേശിച്ചതായി സുഷമ ട്വിറ്ററിലൂടെ അറിയിച്ചു.
ദരിദ്ര കുടുംബാംഗമായ താൻ കഴിഞ്ഞ വർഷമാണ് സൗദിയിൽ എത്തിയതെന്ന് യുവതി വീഡിയോയിൽ പറയുന്നുണ്ട്. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. ഭക്ഷണം നൽകാതെ മിക്ക ദിവസങ്ങളിലും മുറിയിൽ പൂട്ടിയിടും. ക്രൂരമായി മർദ്ദിക്കും. കൊല്ലപ്പെടുമോ എന്ന് ഭയക്കുന്നതായും യുവതി പറയുന്നു.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ