മേഘ്‌നരാജ് വിവാഹിതയാവുന്നു, വരൻ ചിരഞ്ജീവി സർജ
October 11, 2017, 4:37 pm
മലയാളത്തിൽ നിന്നെത്തി തെന്നിന്ത്യൻ ഭാഷകളിൽ മിന്നിത്തിളങ്ങിയ നടി മേഘ്‌നരാജ് വിവാഹിതയാവുന്നു. കന്നട നടൻ ചിരഞ്ജീവി സർജയാണ് മേഘ്‌നയുടെ വരൻ. ഈ മാസം 22ന് വിവാഹനിശ്ചയം നടക്കും. ഡിസംബർ 22നാണ് വിവാഹം. സ‌ർജയുടെ ബംഗളൂരുവിലെ വീട്ടിൽ നടക്കുന്ന നിശ്ചയ ചടങ്ങിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായിരിക്കും പങ്കെടുക്കുക. അതേസമയം, വിവാഹം വലിയ ചടങ്ങായി തന്നെ നടത്തുമെന്ന് അറിയുന്നു.

ചിരഞ്ജീവിയും മേഘ്‌നയും തമ്മിൽ പ്രണയത്തിലാണെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാലിക്കാര്യം തുറന്ന് സമ്മതിക്കാൻ മേഘ്‌ന തയ്യാറായിരുന്നില്ല. താനും ചിരഞ്ജീവിയും അടുത്ത സുഹൃത്തുക്കളാണെന്നും മാത്രമല്ല കുടുംബങ്ങൾ തമ്മിലും നല്ല സൗഹൃദത്തിലാണെന്നും മേഘ്‌ന നേരത്തെ പറഞ്ഞിരുന്നു. ആട്ടഗര എന്ന സിനിമയിൽ മേഘ്‌നയും ചിരഞ്ജീവിയും ഒരുമിച്ച് അഭിനയിച്ചിരുന്നു. തുടർന്നാണ് ഇരുവരും പ്രണയത്തിലായത്.

സുന്ദർരാജിന്റേയും പ്രമീളയുടേയും മകളായ മേഘ്‌ന വിനയൻ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന സിനിമയിലൂടെയാണ് മലയാളത്തിൽ അരങ്ങേറിയത്. പിന്നീട് തമിഴിലും കന്നഡയിലും ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഹല്ലേലൂയ എന്ന സിനിമയിലാണ് മലയാളത്തിൽ ഒടുവിൽ മേഘ്‌ന അഭിനയിച്ചത്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ