വിക്രത്തിന്റെ മകന്റെ സിനിമ ബാല സംവിധാനം ചെയ്യും
October 11, 2017, 5:38 pm
തമിഴ് സൂപ്പർതാരം വിക്രത്തിന്റെ മകൻ ധ്രുവിന്റെ ആദ്യചിത്രം സംവിധാനം ചെയ്യുന്നത് ബാല. വിക്രത്തെ നായകനാക്കി സേതു, പിതാമഹൻ തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയത് ബാലയാണ്. 'പിതാമഹൻ' മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും വിക്രത്തിന് നേടിക്കൊടുത്തിരുന്നു.

തെലുങ്കിലെ ഹിറ്റ് ചിത്രമായ 'അർജുൻ റെഡ്ഡി'യുടെ തമിഴ് റീമേക്കാണ് ധ്രുവിന് വേണ്ടി ബാല തിരഞ്ഞെടുക്കുന്നത്. സന്ദീപ് റെഡ്ഡി സംവിധാനം ചെയ്‌ത തെലുങ്ക് പതിപ്പിൽ വിജയ് ദേവർകൊണ്ടയായിരുന്നു നായകൻ. ബ്ളാക്ക് കോമഡി വിഭാഗത്തിൽപ്പെട്ട ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇ ഫോർ എന്റർടെയിൻമെന്റസാണ് ചിത്രം നിർമ്മിക്കുന്നത്. മകന് അഭിനയിക്കാൻ താത്‌പര്യമുണ്ടെന്നും സിനിമയിലേക്ക് വരുമെന്നും വിക്രം നേരത്തേ വെളിപ്പെടുത്തിയിരുന്നു. ഡബ്‌സ്‌മാഷ് വീഡിയോകളുമായി ഫേസ്‌ബുക്കിൽ സജീവമാണ് ധ്രുവ്. ബാലപീഡനത്തിനെതിരെ ഗുഡ്‌നൈറ്റ് ചാർലി എന്നൊരു ഷോർട്ട് ഫിലിം സംവിധാനം ചെയ്‌തിട്ടുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ