Wednesday, 18 October 2017 2.03 AM IST
എ.ടി.എം ചതിച്ചു, പണമില്ലാതെ ക്ഷേത്രനടയിൽ ഭിക്ഷയ്‌ക്കിരുന്ന റഷ്യൻ യുവാവിന് സുഷമയുടെ സാന്ത്വനം
October 11, 2017, 6:21 pm
ചെന്നൈ: റഷ്യക്കാരനായ ഇവഞ്ചിലിൻ സ്വപ്‌നത്തിൽ പോലും വിചാരിച്ചു കാണില്ല, ഇന്ത്യയിലെ ഒരു ക്ഷേത്രകവാടത്തിൽ ഇരുന്ന് തനിക്ക് ഭിക്ഷ യാചിക്കേണ്ടി വരുമെന്ന്. ഇവിടെ ഇവഞ്ചിലിനെ ചതിച്ചത് സ്വന്തം എ.ടി.എം പിൻ നമ്പറാണ്.

വിനോദയാത്രയുടെ ഭാഗമായി തമിഴ്നാട്ടിലെത്തിയ  ഇവഞ്ചിലിന്റെ എ.ടി.എം പിൻ നമ്പർ അബദ്ധത്തിൽ ലോക്കാവുകയായിരുന്നു. മറ്റൊരു വഴിയും കാണാത്തതിനെ തുടർന്ന് കാശിനായി കാഞ്ചീപുരത്തുള്ള കുമരകോട്ടം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെത്തി ഭിക്ഷ യാചിക്കുകയായിരുന്നു.

എന്നാൽ ഇവഞ്ചിലിന്റെ ദുരവസ്ഥയറിഞ്ഞ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, യുവാവിന് വേണ്ട എല്ലാ സഹായവും ഉടൻ ചെയ്യുമെന്ന് ട്വിറ്ററിലൂടെ അറിയിച്ചു. 'ഇവഞ്ചിലിൻ, താങ്കളുടെ രാജ്യമായ റഷ്യ ഇന്ത്യയുടെ അടുത്ത സുഹൃത്താണ്. ചെന്നൈയിലെ എന്റെ ഉദ്യോഗസ്ഥർ ഉടൻ നിങ്ങളുടെ സഹായത്തിനായി എത്തും' - സുഷമ ട്വിറ്ററിലൂടെ പറ‌ഞ്ഞു. സുഷമയുടെ സന്ദേശം ലഭിച്ചതിനെ തുടർന്ന് തനിക്ക് ഉടൻ റഷ്യയിലേക്ക് മടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് ഇവഞ്ചിലിൻ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ