പെരുമ്പാമ്പിന്റെ പുറത്ത് സവാരി ഗിരിഗിരി...
October 26, 2017, 12:10 am
വിയറ്റ്‌നാം: കനത്ത മഴയിൽ മുറ്റത്തെ വെള്ളത്തിൽ കുട്ടികൾ കളിക്കുന്നത് സാധാരണയാണ്. കൂട്ടത്തിൽ അവരുടെ കളിക്കൂട്ടുകാർ ഉണ്ടെങ്കിൽ വളരെ സന്തോഷം. വിയറ്റ്‌നാമിലെ തനാ ഹോവ പ്രവിശ്യയിലുള്ള മൂന്ന് വയസുകാരൻ ട്രുവോങിന്റെ കൂട്ടുകാരൻ ഒരു പെരുമ്പാമ്പാണെന്നു മാത്രം. മഴ വെള്ളത്തിൽ നീന്തുന്ന പാമ്പും അതിന്റെ പുറത്തിരുന്ന് സവാരി നടത്തുന്ന ട്രുവോങിന്റെയും ചിത്രങ്ങൾ ഇപ്പോൾ ചർച്ചയായകുകയാണ്. പാമ്പിന്റെ മുകളിൽ കുതിരപ്പുറത്തിരിക്കുന്നത് പോലെയാണ് ബാലന്റെ സവാരി. ഈ ചിത്രങ്ങൾ വ്യാജമാണെന്ന് പലരും പറഞ്ഞിരുന്നു. എന്നാൽ അത്തരം വാദങ്ങളെത്തള്ളിയാണ് ട്രുവോങ്ങിന്റെ വീഡിയോ പുറത്തുവന്നിരിക്കുന്നത്. പെരുമ്പാമ്പിനെ വീട്ടിൽ വളർത്താൻ തുടങ്ങിയിട്ട് നാലു വർഷമായത്രെ. 20 അടി നീളവും 80 കിലോ ഭാരവുമുള്ള പാമ്പ് ശാന്ത സ്വഭാവക്കാരനാണെന്നും ബന്ധുക്കൾ പറയുന്നു. കുറച്ചു ദിവസമായി തുടരുന്ന മഴയിൽ മുറ്റത്തു വെള്ളം നിറഞ്ഞതോടെ നീന്താനായാണ് വീട്ടുകാർ പാമ്പിനെ പുറത്തേക്ക് വിട്ടത്. ഈ സമയത്ത് പാമ്പിനൊപ്പം ട്രുവോങും കളിക്കാനിറങ്ങുകയായിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ