245 പേർ പാലത്തിൽ നിന്നും ഒരുമിച്ച് ചാടി! സംഗതി സൂപ്പർ
October 23, 2017, 10:32 pm
സാവോപോളോ: ഗിന്നസ് ബുക്കിൽ പേര് രേഖപ്പെടുത്താനും സോഷ്യൽ മീഡിയയിൽ താരമാകാനും ആളുകൾ എന്തും ചെയ്യുന്ന കാലമാണിത്. ഇത് പലപ്പോഴും അപകടത്തിൽ ചെന്ന് ചാടിക്കാറുമുണ്ട്. എന്നാൽ ബ്രസീലിലെ ഒരു കൂട്ടം ആളുകൾ ചെയ്‌തത് അധികമാരും തിരഞ്ഞെടുക്കാത്തൊരു സംഭവമായിപ്പോയി.

സംഗതി വേറൊന്നുമല്ല. 30 മീറ്റർ ഉയരമുള്ള പാലത്തിൽ നിന്നും ശരീരത്തിൽ ബന്ധിച്ച കയറുമായി ചാടി. ഇതിലെന്താണ് പുതുമയെന്ന് ചിന്തിക്കാൻ വരട്ടെ, 245 പേരാണ് ആ പാലത്തിൽ നിന്നും ശരീരത്തിൽ ബന്ധിച്ച കയറുമായി ചാടി ഊഞ്ഞാലാടിയത്. ബ്രസീലിലെ സാവോ പോളാ നഗരത്തിനടുത്തുള്ള ഹോർട്ടോലാണ്ടിയയിലാണ് സംഭവം.

വീഡിയോ കാണാം


പ്രകടനം ഇതുവരെ ഗിന്നസ് ലോക റെക്കാഡിൽ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ഇയിനത്തിൽ മുമ്പുണ്ടായിരുന്ന റെക്കാ‌ഡ് സംഘം തകർത്തിട്ടുണ്ട്. 2016 ഏപ്രിലിൽ ഇതേ സ്ഥലത്ത് 149 പേർ താഴേക്ക് ചാടിയതാണ് ഇതുവരെയുള്ള റെക്കാഡ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ