ആകാശത്ത് നിന്നും പൊട്ടിവീണതോ? പ്രേത കാറിന്റെ വീഡിയോ കണ്ടാൽ ‌ഞെട്ടും
October 24, 2017, 11:16 am
കൊലാലംപൂർ: പൊടിപ്പും തൊങ്ങലും വച്ച് തലമുറകൾ കൈമാറി വന്ന പല പ്രേത കഥകളും നമ്മൾ കേട്ടിട്ടുണ്ട്. ഇതിലെല്ലാം പേടിപ്പെടുത്തുന്ന കഥാപാത്രം മനുഷ്യരോ അല്ലെങ്കിൽ മൃഗങ്ങളോ ആയിരിക്കും. എന്നാൽ നിങ്ങളുടെ ഉറക്കം കെടുത്താൻ പോന്ന ഒരു പ്രേത കാറിനെക്കുറിച്ചാണ് ഇന്നിവിടെ പറയുന്നത്.

സിംഗപ്പൂരിലാണ് സംഭവം നടന്നത്. തിരക്കേറിയ ട്രാഫിക് ഐലൻഡിൽ കൂടി പതിയെ മുന്നോട്ട് നീങ്ങുന്ന ബി.എം.ഡബ്ല്യൂ കാറിൽ എങ്ങുനിന്നോ വന്ന സിൽവർ നിറത്തിലുള്ള കാർ ഇടിച്ചുകയറുകയായിരുന്നു. അപകടമുണ്ടാകുന്നത് വരെ ഈ കാറിനെ വീഡിയോയിലൊന്നും കാണാൻ കഴിയില്ല. മറ്റൊരു വാഹനത്തിന്റെ ഡാഷ് കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ ഇപ്പോൾ വൈറലാണ്. നടുറോഡിൽ പ്രത്യക്ഷപ്പെട്ടത് പ്രേതമാണെന്ന് വിശ്വാസിക്കുന്നവരാണ് ഈ ദൃശ്യങ്ങൾ കണ്ടവരേറെയും.എന്നാൽ ഇത് വെറും ഒപ്‌റ്റിക്കൽ ഇല്യൂഷ്യനാണെന്നതാണ് വസ്‌തുത. മറുവശത്ത് കൂടി വന്ന സിൽവർ നിറത്തിലുള്ള കാർ ഡാഷ് കാമറയിൽ പതിയാത്തതാണെന്നും വീഡിയോ ആവർത്തിച്ച് കണ്ടാൽ സംഗതി മനസിലാകുമെന്നും സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ആളുകൾ വാദിക്കുന്നു. ദൃശ്യങ്ങൾ എഡിറ്റ് ചെയ്‌തതാകാമെന്നും ചിലർ വാദിക്കുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ