യഥാർത്ഥ പ്രചോദനമായിരുന്നു ഷാവരിയ, ആക്ഷൻ കൊറിയോഗ്രാഫറെ അനുസ്‌മരിച്ച് ദുൽഖർ
November 10, 2017, 5:47 pm
ഹോളിവുഡ് ആക്ഷൻ കൊറിയോഗ്രാഫർ മാർക്ക് ഷാവരിയയുടെ മരണത്തിൽ അനുശോചിച്ച് നടൻ ദുൽഖർ സൽമാൻ. ഷാവരിയ തനിക്ക് യഥാർത്ഥ പ്രചോദനം ആയിരുന്നെന്നും അദ്ദേഹത്തോടൊപ്പം ഒരു സ്‌കൂൾ കുട്ടിയുടെ കൗതുകത്തോടെയാണ് താൻ ജോലി ചെയ്‌തതെന്നും ദുൽഖർ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

അദ്ദേഹത്തിന്റെ വിയോഗത്തിന്റെ വാർത്തകൾ വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞ ദുൽഖർ കുടുംബത്തിന്റെ ദുഖത്തിൽ പങ്കു ചേരുന്നതായും അറിയിച്ചു. അമൽ നീരദ് സംവിധാനം ചെയ്‌ത ദുൽഖർ ചിത്രം സി.ഐ.എയുടെ സംഘട്ടനം ഒരുക്കിയത് മാർക്ക് ഷാവരിയ ആയിരുന്നു.

ഹോളിവുഡ് ചിത്രങ്ങളിൽ സ്റ്റണ്ട് കൊറിയോഗ്രാഫറായും സ്റ്റണ്ട് ആർട്ടിസ്റ്റായും പ്രവർത്തിക്കുന്ന ആളാണ് ഷാവരിയ. ഹ്യൂജ് ജാക്ക്മാന്റെ 'ലോഗൻ' എന്ന ചിത്രമാണ് ഷാവരിയ അവസാനമായി സംഘട്ടനം ഒരുക്കിയ ഹോളിവുഡ് ചിത്രം. നിരവധി ചിത്രങ്ങൾക്ക് അദ്ദേഹം സംഘട്ടന രംഗങ്ങൾ ഒരുക്കയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യ മലയാള ചിത്രമായിരുന്നു സിഐഎ.

പേൾ ഹാർബർ, ഇൻസെപ്ഷൻ, ടെർമിനേറ്റർ സാൽവേഷൻ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. നാല് തവണ അർബുദത്തോട് പോരാടി തിരിച്ച് വന്നയാളാണ് അദ്ദേഹം. എന്നാൽ വ്യാഴാഴ്ച്ച നില ഗുരുതരമായി മരണത്തിന് കീഴടങ്ങുകയായിരുന്നു 49കാരനായ ഷാവരിയ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ