നഗ്നയാക്കപ്പെടുന്ന പ്രതീതിയാണ് അത്, എനിക്കത് ശീലമില്ല: പാർവതി
November 10, 2017, 9:27 pm
ഒരു സിനിമയുടെ വിജയത്തെ ഏറെ സ്വാധീനിക്കുന്നതാണ് ആ ചിത്രത്തിന്റെ പ്രമോഷൻ. ചിത്രത്തിന്റെ പ്രമോഷന് വേണ്ടി പല താരങ്ങളും മുന്നിട്ടിറങ്ങാറുമുണ്ട്. എന്നാൽ ഈ സിനിമാ പ്രമോഷൻ അത്ര സുഖമുള്ള കാര്യമല്ലെന്ന് വ്യക്തമാക്കുകയാണ് കരീബ് കരീബ് സിംഗിളിലൂടെ മലയാളത്തിൽ നിന്ന് ബോളിവുഡിലെത്തിയ പാർവതി.

ഒരു തരത്തിൽ പറഞ്ഞാൽ നഗ്നയാക്കപ്പെടുന്ന പ്രതീതിയാണ് സിനിമാ പ്രമോഷനെന്ന് പാർവതി പറയുന്നു. ഒരു വെബ്സെെറ്റിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

തെന്നിന്ത്യൻ സിനിമയെ പോലെയല്ല ബോളിവുഡ്. ഇവിടെ സിനിമ വ്യവസായം കുറേക്കൂടി വലുതാണ്. ഇവിടെ നിന്ന് കിട്ടുന്ന അനുഭവവും വലുതാണ്. എന്നാൽ, നമ്മൾ പെട്ടന്ന് തുറന്നു കാട്ടപ്പെട്ട ഒരു അനുഭവമാണ് ഉണ്ടാവുക. ഒരുതരം നഗ്നയാക്കപ്പെട്ട അനുഭവം. അതെ നഗ്നയാക്കപ്പെട്ടതു പോലെ തന്നെ. ഇതാണ് എനിക്ക് ഈ മാർക്കറ്റിങ്ങുമായി ഒത്തുപോകാൻ കഴിയാത്ത ഒരു കാരണം. ഞാൻ ഇതുമായി അത്ര പരിചിതമല്ല എന്നത് കൊണ്ടാണ്. തെന്നിന്ത്യൻ സിനിമയിൽ നമ്മൾ ഇത്രയും മാർക്കറ്റിങ് ചെയ്യുന്നില്ലല്ലോ. നമ്മൾ ഇങ്ങനെ ചെയ്യാൻ നിർബന്ധിതരാവുന്നുമില്ലല്ലോ പാർവതി പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ