ഫഹദിന്റെ വേലൈക്കാരൻ ക്രിസ്‌മസിന്
November 11, 2017, 9:12 am
മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിൽ അഭിനയിക്കുന്ന ആദ്യ തമിഴ് ചിത്രം വേലൈക്കാരൻ ഡിസംബറിൽ റിലീസ് ചെയ്യും. ക്രിസ്മസിനോട് അടുപ്പിച്ചാകും ഇത് തിയേറ്ററുകളിലെത്തുക. ശിവകാർത്തികേയൻ നായകനാകുന്ന ചിത്രത്തിൽ ഫഹദ് വില്ലൻ വേഷത്തിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. തെന്നിന്ത്യൻ താരസുന്ദരി നയൻതാരയാണ് നായിക. തനി ഒരുവന്റെ വിജയത്തിന് ശേഷം മോഹൻരാജ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സ്‌നേഹയും പ്രകാശ് രാജും പ്രധാന വേഷത്തിലെത്തുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. 24എ.എം സ്റ്റുഡിയോസിന്റെ ബാനറിൽ ആർ.ഡി രാജയാണ് നിർമ്മാണം.

അതേസമയം തമിഴിൽ സജീവമാകാനുള്ള ഒരുക്കത്തിലാണ് ഫഹദ് ഫാസിൽ. ത്യാഗരാജ കുമാരരാജ സംവിധാനം ചെയ്യുന്ന സൂപ്പർഡീലക്സിലും ഫഹദ് അഭിനയിക്കുന്നുണ്ട്. വിജയ് സേതുപതി, സാമന്ത എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. മണിരത്നത്തിന്റെ അടുത്ത ചിത്രത്തിലും ഫഹദാണ് നായകൻ. ജ്യോതിക, അരവിന്ദ് സ്വാമി, ഐശ്വര്യ രാജേഷ്, ചിമ്പു എന്നിവരും ഇതിൽ അണിനിരക്കുന്നുണ്ട്. ഷൂട്ടിംഗ് ജനുവരിയിൽ ആരംഭിക്കും. മണിരത്നത്തിന്റെ മദ്രാസ് ടാക്കീസ് തന്നെയാണ് നിർമ്മാണം. വേണു സംവിധാനം ചെയ്യുന്ന കാർബൺ, അൻവർ റഷീദിന്റെ ട്രാൻസ് തുടങ്ങിയവയാണ് ഫഹദിന്റെ മലയാളം പ്രോജക്ടുകൾ.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ