നെപ്പോളിയൻ വീണ്ടും മലയാളത്തിൽ
November 11, 2017, 9:18 am
ദേവാസുരം,രാവണപ്രഭു എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ തമിഴ് നടൻ നെപ്പോളിയൻ ഒരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നു.നവാഗതനായ സുന്ദർ എല്ലാർ സംവിധാനം ചെയ്യുന്ന ഐനയിലൂടെയാണ് തിരിച്ചുവരവ്. പ്രശസ്ത തെന്നിന്ത്യൻതാരം നന്ദിനിയാണ് നായിക. ഐനയുടെ ചിത്രീകരണം ഇടുക്കിയിലെ രാമയ്ക്കൽമേടിൽ ആരംഭിച്ചു. ജീവൻ, സിദ്ധാർത്ഥ്, അനോജ്, ലാബീസ്, സ്വാസിക, അഞ്ജന വിജയൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെല്ലുലോയിഡ് സിനിമാസിന്റെ ബാനറിൽ എം. അബ്ദുൾ വദൂദ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രശാന്ത് ബാബു നിർവഹിക്കുന്നു. ബി. കെ ഹരിനാരായണൻ, ഹസീന.എസ് കാനം, വൈര ഭാരതി എന്നിവരുടെ വരികൾക്ക് അജിത് സുകുമാരൻ, ശങ്കർ റാം എന്നിവർ സംഗീതം നൽകുന്നു. സീമ ജി. നായർ, ചാലി പാല, നിയാസ് ബക്കർ, അനിൽ മുരളി, ബിനു അടിമാലി, റാഷി, അച്ചൻകുഞ്ഞ്, കരികാലൻ, വർഷ വിശ്വനാഥൻ, ഷിജ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ