പുനലൂരിൽ ധ്യാനിന്റെയും അജുവിന്റെയും ക്രിക്കറ്റ്
November 11, 2017, 9:22 am
ധ്യാൻ ശ്രീനിവാസൻ നായകനാവുന്ന സച്ചിൻ സൺ ഒഫ് വിശ്വനാഥിന്റെ രണ്ടാം ഷെഡ്യൂൾ ആരംഭിച്ചു. ക്രിക്കറ്റിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്നു മുതൽ പുനലൂരിൽ നടക്കും. കഴിഞ്ഞ ദിവസങ്ങളിൽ പത്തനാപുരം, അഞ്ചൽ ഭാഗങ്ങളിലായിരുന്നു ഷൂട്ടിംഗ്. ഫഹദ് ഫാസിൽ നായകനായ മണിരത്നം എന്ന ചിത്രത്തിലൂടെ എത്തിയ സന്തോഷ് നായരാണ് ഇതിന്റെ സംവിധായകൻ. കുഞ്ഞിരാമായണം, അടി കപ്യാരെ കൂട്ടമണി, ഒരേ മുഖം, ഗൂഢാലോചന എന്നീ ചിത്രങ്ങൾക്ക് ശേഷം ധ്യാൻ ശ്രീനിവാസനും അജു വർഗീസും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വെളിപാടിന്റെ പുസ്തകത്തിന് ശേഷം അന്നാ രാജൻ നായികയാവുന്നു. സച്ചിന് തിരക്കഥ രചിക്കുന്നത് എസ്.എൽ. ജയസൂര്യയാണ്. ജെ. ജെ. പ്രൊഡക്ഷൻസാണ് നിർമ്മാണം. സംഗീതം: ഷാൻ റഹ് മാൻ, എഡിറ്റിംഗ്: രഞ്ജൻ എബ്രഹാം, കലാസംവിധാനം: രാജേഷ് കോവിലകം. രൺജി പണിക്കർ, ലാലു അലക്സ്, ഹരീഷ് കണാരൻ, രമേശ് പിഷാരടി, ശരത് കുമാർ, രശ്മി ബോബൻ, കെ. പി. എ. സി. ലളിത, ശ്രീലക്ഷ്മി എന്നിവരാണ് മറ്റ് താരങ്ങൾ.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ