സേതുവിന്റെ മമ്മൂട്ടിച്ചിത്രം 'ഒരു കുട്ടനാടൻ ബ്ളോഗ്'
November 11, 2017, 9:39 am
തിരക്കഥാകൃത്തായ സേതു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിന് ഒരു കുട്ടനാടൻ ബ്‌ളോഗ് എന്ന് പേരിട്ടു. മമ്മൂട്ടി നായകനാകുന്ന ഈ ചിത്രം ഹ്യൂമറിനും ആക്ഷനും പ്രധാന്യം നൽകുന്ന ഒരു മുഴുനീള എന്റർടെയ്നറായിരിക്കും. ഈ വർഷം ഒടുവിൽ കുട്ടനാട്ടിൽ ചിത്രീകരണമാരംഭിക്കുന്ന ഒരു കുട്ടനാടൻ ബ്‌ളോഗിൽ ലക്ഷ്മി റായ്, ദീപ്തി സതി, അനു സിതാര എന്നിവരാണ് നായികമാരാകുന്നത്. ലക്ഷ്മി റായ്, മമ്മൂട്ടിയോടൊപ്പം ഇത് അഞ്ചാം തവണയാണ് അഭിനയിക്കുന്നത്. ദീപ്തി സതി രണ്ടാം തവണയും. അനു സിതാര മമ്മൂട്ടിയോടൊപ്പം ഇതാദ്യമാണ്. ക്ലാസ്‌മേറ്റ്സും ചോക്‌ളേറ്റും മെമ്മറീസുമുൾപ്പടെ ഒട്ടേറെ സൂപ്പർഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച അനന്ത വിഷന്റെ ബാനറിൽ പി.കെ. മുരളീധരനും ശാന്താ മുരളിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് പ്രദീപ് നായരാണ്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് നവാഗതനായ ശ്രീനാഥ് ഈണമിടുന്നു. എസ്. മുരുകനാണ് പ്രൊഡക്ഷൻ കൺട്രോളർ. സിദ്ദിഖ്, നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, ജൂഡ് അന്തോണി ജോസഫ്, ആദിൽ ഇബ്രാഹിം, സഞ്ജു ശിവറാം തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ