വിവാഹഭ്യർത്ഥനയായാൽ ഇങ്ങനെ വേണം
November 11, 2017, 12:00 pm
ബീജിംഗ്: പ്രണയിനിയോട് വിവാഹഭ്യർത്ഥന നടത്താൻ വഴികളേറെയുണ്ട്. മുട്ടുകാലിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ എന്തെങ്കിലും നൽകിയോ അതല്ല ചുവന്ന റോസാപ്പു നൽകിയോ ഏറ്റവും ലളിതമായി വിവാഹഭ്യർത്ഥന നടത്താം. എന്നാൽ, എന്തിലും വ്യത്യസ്തത കണ്ടെത്തുന്ന ന്യൂജെൻ പയ്യൻ നടത്തിയ വിവാഹഭ്യർത്ഥനയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

ചൈനയിലാണ് ഈ അത്യപൂർവ വിവാഹഭ്യർത്ഥന നടന്നത്. 25 ഐ ഫോൺ X ആണ് കാമുകിക്കായി ഷെൻസെൻ സ്വദേശിയായ യുവാവ് വാങ്ങിയത്. 25 ലക്ഷം രൂപയാണ് ഗെയിം ഡിസൈനർ കൂടിയായ യുവാവ് ഇതിനായി ചെലവിട്ടത്. അടുത്തിടെ പുറത്തിറങ്ങിയ ഐ ഫോൺ X വാങ്ങുന്നതിനായി ബുക്ക് ചെയ്ത് ആളുകൾ കാത്തിരിക്കുന്പോഴാണ് യുവാവിന്റെ അതിസാഹസം.

ആദ്യം ഈ ഫോണുകൾ നിലത്ത് ഹൃദയ​ത്തിന്റെ മാതൃകയിൽ വച്ചു. പിന്നീട് അതിന് മദ്ധ്യത്തിലായി ഒരു എൻഗേജ്മെന്റ് റിംഗും വച്ചു. പിന്നെ ചോദിച്ചു,​ നീ എന്നെ വിവാഹം ചെയ്യുമോ. മറപടിയെത്തി. അതേ എന്ന്.

എന്തുകൊണ്ടാണ് ഐ ഫോൺ തന്നെ തിരഞ്ഞെടുത്തു എന്ന ചോദ്യത്തിന് യുവാവിന്റെ മറുപടി ഇങ്ങനെ: ഞങ്ങൾ രണ്ടുപേരും സ്‌മാർട്ട് ഫോൺ ഗെയിം ഇഷ്ടപ്പെടുന്നവരാണ്. അതിനാൽ ഈ രീതി തിരഞ്ഞെടുക്കുകയായിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ