Tuesday, 21 November 2017 5.14 PM IST
അന്നൊരു പ്രണയകാലത്ത്
November 11, 2017, 12:20 pm
വി​ജ​യ് ചി​ത്ര​മായ മെർ​സ​ലി​ന്റെ വി​ജ​യ​ത്തോ​ടെ തെ​ന്നി​ന്ത്യൻ യു​വ​നാ​യി​ക​മാ​രിൽ മുൻ​നി​ര​യി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ് നി​ത്യാ മേ​നോൻ. ഒ​ര​ഭി​മു​ഖ​ത്തിൽ നി​ത്യ ന​ട​ത്തിയ ചില തു​റ​ന്നു​പ​റ​ച്ചി​ലു​ക​ളാ​ണ് ഇ​പ്പോൾ കോ​ളി​വു​ഡി​ലാ​കെ സം​സാ​ര​വി​ഷ​യം. ത​നി​ക്ക് ഒ​രു പ്ര​ണ​യ​മു​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് നി​ത്യ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. പ​തി​നെ​ട്ടാം വ​യ​സി​ലാ​ണ് ത​നി​ക്കൊ​രു പ്ര​ണ​യ​മു​ണ്ടാ​യി​രു​ന്ന​ത്. ഒ​രി​ക്ക​ലും പൊ​രു​ത്ത​പ്പെ​ടാൻ ക​ഴി​യി​ല്ലെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ ആ ബ​ന്ധം ഞാ​നാ​യി​ട്ടു ത​ന്നെ മുൻ​കൈ​യെ​ടു​ത്ത് വേർ​പെ​ടു​ത്തു​ക​യാ​യി​രു​ന്നു. നി​ല​വിൽ പ്ര​ണ​യ​മു​ള്ള​ത് സി​നി​മ​യോ​ടും അ​ഭി​ന​യ​ത്തോ​ടും മാ​ത്ര​മാ​ണ്. അ​ഭി​മു​ഖ​ങ്ങ​ളി​ലൊ​ക്കെ വി​വാഹ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​ഞ്ഞു മ​ടു​ത്തു. എ​ന്നെ വി​വാ​ഹം ക​ഴി​പ്പി​ച്ചേ അ​ട​ങ്ങു​വെ​ന്ന് മ​റ്റു​ള്ള​വർ നിർ​ബ​ന്ധം പി​ടി​ക്കു​ന്ന​ത് എ​ന്തി​നാ​ണെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ല. ശ​രി​ക്കും മ​ന​സ്സി​ലാ​ക്കു​ന്ന പു​രു​ഷ​നെ ല​ഭി​ച്ചെ​ങ്കി​ലെ വി​വാഹ ജീ​വി​തം സ​ന്തോ​ഷ​ക​ര​മാ​കൂ. പൊ​രു​ത്ത​മി​ല്ലാ​ത്ത ഒ​രാ​ളെ വി​വാ​ഹം ചെ​യ്ത് അ​ഡ്ജ​സ്റ്റ് മെ​ന്റിൽ ജീ​വി​ക്കു​ന്ന​തി​നേ​ക്കാൾ വി​വാ​ഹം ക​ഴി​ക്കാ​തി​രി​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്നും താ​രം പ​റ​യു​ന്നു.

ഗോ​സി​പ്പു​കൾ​ക്ക് നോ എൻ​ട്രി
ഒ​രു​മി​ച്ച് അ​ഭി​ന​യി​ക്കു​ന്ന താ​ര​ങ്ങ​ളെ ചേർ​ത്ത് ഗോ​സി​പ്പു​കൾ വ​രു​ന്ന​ത് സി​നി​മാ മേ​ഖ​ല​യു​ടെ രീ​തി​യാ​ണ്. ക​ഥ​കൾ പ​തി​വാ​യ​തി​നാൽ ഇ​തി​നൊ​ന്നും മ​ന​സി​നു​ള്ളിൽ പ്ര​വേ​ശ​നം കൊ​ടു​ക്കാ​റി​ല്ല. എ​ന്നാൽ വി​വാ​ഹി​ത​രായ നാ​യ​ക​ന്മാ​രു​മാ​യി ചേർ​ത്തു​ള്ള പ്ര​ണയ ക​ഥ​കൾ ത​ന്നെ​യും കു​ടും​ബ​ത്തെ​യും ഒ​രു​പോ​ലെ അ​സ്വ​സ്ഥ​മാ​ക്കി​യി​രു​ന്നു. പി​ന്നീ​ട് അ​തും ശ്ര​ദ്ധി​ക്കാ​താ​യി. ന​ടി എ​ന്ന​തി​ന​പ്പു​റ​മു​ള്ള ജീ​വി​ത​ത്തിൽ സ്വ​കാ​ര്യത അ​നു​വ​ദി​ച്ചു ത​രു​മ്പോ​ഴാ​ണ് അ​ത് ആ​സ്വ​ദി​ക്കാൻ ക​ഴി​യു​ക​യെ​ന്നും നി​ത്യ പ​റ​യു​ന്നു. അ​പ്പാ​വിൻ മീ​സൈ, പ്രാ​ണ, ഒ​രു ഭ​യ​ങ്കര കാ​മു​കൻ എ​ന്നീ ചി​ത്ര​ങ്ങ​ളാ​ണ് നി​ത്യ​യു​ടേ​താ​യി അ​ണി​യ​റ​യിൽ ഒ​രു​ങ്ങു​ന്ന​ത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ