ഷാരൂഖിന് രാഷ്ട്രീയ നേതാവിന്റെ ശകാരം, വീഡിയോ വൈറലാകുന്നു
November 11, 2017, 3:58 pm
ബോളിവുഡ് 'ബാദുഷാ' ഷാരൂഖ് ഖാന് മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ അംഗത്തിന്റെ ശകാരം. പിറന്നാൾ ആഘോഷങ്ങൾ കഴിഞ്ഞ് മുംബയിലേക്ക് മടങ്ങിവരാനായി അലിബാഗിൽ എത്തിയപ്പോഴായിരുന്നു സംഭവം. നവംബർ രണ്ടിന് നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോഴാണ് പുറത്തു വന്നത്.

കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പമാണ് ഷാരൂഖ് തന്റെ 52ആം പിറന്നാൾ ആഘോഷിച്ചത്. ആഘോഷങ്ങൾ കഴിഞ്ഞ് മുംബയിലേക്ക് മടങ്ങാനായി ഉല്ലാസ ബോട്ടിൽ ഷാരൂഖ് അലിബാഗിൽ എത്തി. ഈ സമയത്താണ് മഹാരാഷ്ട്ര ലെജിസ്ലേ‌റ്റീവ് കൗൺസിൽ ജയന്ത് പാട്ടീലിന്റെ ബോട്ടും എത്തിയത്. ഷാരൂഖ് വരുന്നതറിഞ്ഞ് നിരവധി ആരാധകരും സ്ഥലത്ത് തടിച്ചു കൂടിയിരുന്നു. ഇതുമൂലം ജയന്ത് പാട്ടീലിന് തന്റെ ബോട്ട് കരയ്ക്ക് അടുപ്പിക്കാനായില്ല.ഏറെ നേരം കാത്തിരുന്നിട്ടും ഷാരൂഖ് പുറത്തേക്ക് വരാത്തതോടെ ജയന്ത് ചൂടായി. 'നിങ്ങൾ സൂപ്പർ സ്റ്റാറാകാം, പക്ഷേ അലിബാഗ് നിങ്ങളുടെ സ്വന്തമല്ലെ'ന്ന് ജയന്ത് ഉറക്കെ ഷാരൂഖിനോടായി വിളിച്ചു പറഞ്ഞു. എന്നിട്ടുംഷാരൂഖ് പുറത്തേക്കു വന്നില്ല. ജയന്ത് പോയതിനുശേഷമാണ് താരം പുറത്തേക്ക് വന്നത്. പുറത്തെത്തിയ ഷാരൂഖ് ആരാധകർക്കുനേരെ കൈവീശി കാണിച്ച് നടന്നുപോയി.

സുഹൃത്തുക്കളായ ഫറാ ഖാൻ, കരൺ ജോഹർ, സിദ്ധാർഥ് മൽഹോത്ര, കത്രീന കെയ്ഫ്, ആലിയ ഭട്ട് എന്നിവർക്കൊപ്പമായിരുന്നു കിംഗ്ഖാന്റെ പിറന്നാൾ ആഘോഷം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ