ഇറാനിലെ ഈ സുന്ദരി ഐശ്വര്യയുടെ അപരയോ, ഞെട്ടിത്തരിച്ച് സോഷ്യൽ മീഡിയ
November 11, 2017, 4:42 pm
ബോളിവുഡിലെ അഴകിന്റെ റാണി ഐശ്വര്യ റായിക്ക് ഇറാനിൽ അപരയോ. സോഷ്യൽ മീഡിയയിൽ അടുത്ത ദിവസങ്ങളിൽ ഉയർന്നു വന്ന ചോദ്യമാണിത്. അതിനൊരു കാരണവുമുണ്ട്. ഇറാനിൽ നിന്നുമുള്ള 'മഹ്‌ലഗ ജബേരി' എന്ന മോഡലാണ് ഐശ്വര്യയുമായി സാമ്യമുള്ള ആ 'അപര സുന്ദരി'.

ഗ്ലാമർ ഫോട്ടോഷൂട്ട് നടത്തി ഇന്റർനെറ്രിനെ നിശ്ചലമാക്കിയ മഹ്‌ലഗ ഇൻസ്റ്റഗ്രാമിലൂടെ പുറത്ത് വിട്ടിരുന്ന ചില ചിത്രങ്ങളിലാണ് നക്ഷത്രകണ്ണുകളും വിടർന്ന ചുണ്ടുമായി ഐശ്വര്യ റായിയെ തന്നെയാണെന്ന് തോന്നിച്ചത്. സോഷ്യൽ മീഡിയ വഴി മഹ്‌ലഗയുടെ ചിത്രങ്ങൾ വൈറലായിരുന്നു.

ഇന്റർനെറ്റിനെ നിശ്ചലമാക്കി ഗ്ലാമർ ചിത്രങ്ങൾ പുറത്ത് വിടുന്ന ഇറാനി മോഡലാണ് മഹ്‌ലഗ. സോഷ്യൽ മീഡിയയിലൂടെ നടി പുറത്ത് വിട്ട ചിത്രങ്ങൾ ഇന്റർനെറ്റിൽ തരംഗമായി മാറിയിരുന്നു. വിടർന്ന ചുണ്ടുകളും നക്ഷത്ര കണ്ണുകളുമാണ് ഐശ്വര്യയുടെ സൗന്ദര്യത്തിന്റെ പ്രത്യേകത. ഇത് തന്നെയാണ് മഹ്‌ലഗയുടെ ചിത്രങ്ങളിലും കാണാൻ കഴിയുന്നത്. ഒറ്റനോട്ടത്തിൽ ഐശ്വര്യ തന്നെയാണെന്ന് ആരും പറഞ്ഞ് പോവും.

ഇറാനിൽ 1989 ലായിരുന്നു മഹ്‌ലഗ ജബേരിയുടെ ജനനം. 28 കാരിയായ മഹ്‌ലഗ അമേരിക്കയിലെ സാൻഡിയാഗോയിലാണ് താമസം. ശരീരസംരക്ഷണത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറാവാത്ത ഐശ്വര്യ റായിയെ പോലെ തന്നെയാണ് മഹ്ലഗയും. ഡയറ്റിങ്ങിലൂടെ ശരീരത്തെ പെർഫെക്ടായി കൊണ്ടു നടക്കുകയാണ് മഹ്‌ലഗ. ഗ്ലാമർ ഫോട്ടോഷൂട്ട് നടത്തുന്നതാണ് നടിയുടെ ഇഷ്‌ടവിനോദങ്ങളിലൊന്ന്. 1.6 മില്യണിലധികം ആളുകളാണ് മഹ്‌ലഗ ജബോരിയെ ഫോളോ ചെയ്യുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ