ബാഹുബലി അറിയുന്നുണ്ടോ ഈ ആരാധികയെ
November 11, 2017, 5:00 pm
സിനിമാ താരങ്ങളോടുള്ള ആരാധനയുടെ പല അവസ്ഥാന്തരങ്ങളും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ 'ബാഹുബലി'യായി വിസ്‌മയം തീർത്ത പ്രഭാസിനോടുള്ള ആരാധന സഹിക്കാതെ തന്റെ ശരീരത്തിൽ അമരേന്ദ്ര ബാഹുബലി എന്ന കഥാപാത്രത്തെ വരച്ചു വച്ചിരിക്കുകയാണ് ഒരു പെൺകുട്ടി . പേര് വെളിപ്പെടുത്താത്ത പ്രഭാസിന്റെ ഈ കടുത്ത ആരാധികയുടെ ചിത്രം ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വൈറലാണ്.

എസ്.എസ്.രാജമൗലി സംവിധാനം ചെയ് ബാഹുബലി ഇറങ്ങിയതിനു ശേഷം 6000 വിവാഹ ആലോചനകളാണത്രേ പ്രഭാസിനെ തേടി എത്തിയത്. പ്രഭാസിന്റെ പിറന്നാൾ ദിനത്തിൽ കേക്ക് മുറിച്ച് ആഘോഷം നടത്തിയ അഹമ്മദാബാദ് സിറ്റി പൊലീസിലെ വുമൺ ക്രൈംബ്രാഞ്ചും വാർത്തയിൽ ഇടം നേടിയിരുന്നു. പ്രഭാസിന്റെ പേര് എഴുതിയ കേക്ക് മുറിച്ചാണ് വനിതാ ഓഫീസർമാർ തങ്ങളുടെ ഇഷ്‌ടതാരത്തിന്റെ പിറന്നാൾ ആഘോഷിച്ചത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ