നിവിൻ പോളി ചിത്രം 'ഹേയ്‌ജൂഡി'ന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റ്ർ എത്തി
November 12, 2017, 2:51 pm
നിവിൻ പോളി ചിത്രം 'ഹേയ്‌ജൂഡി'ന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റ്ർ എത്തി. 'ഇവിടെ'എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ശ്യാമപ്രസാദും നിവിനും ഒന്നിക്കുന്ന ചിത്രമാണ് ഹേയ്‌ജൂഡ്.

തികച്ചും വ്യത്യസ്‌തമായ കഥാപാത്രത്തെയാണ് നിവിൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ടൈറ്റിൽ കഥാപാത്രാമായ ജൂഡായി എത്തുന്നതും നിവിൻ തന്നെയാണ്. തെന്നിന്ത്യൻ സുന്ദരി തൃഷയാണ് നിവിന്റെ നായിക. ക്രിസ്റ്റൽ എന്ന കഥാപാത്രത്തെയാണ് തൃഷ അവതരിപ്പിക്കുക. തൃഷയുടെ ആദ്യ മലയാള ചിത്രമാണ് ഹേയ്‌ജൂഡ്.


ഗോവയിലും പരിസരപ്രദേശങ്ങളിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. സിദ്ദിഖ്, പ്രതാപ് പോത്തൻ, നീനാ കുറുപ്പ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ