ഹർത്താലിനെതിരെ ആഞ്ഞടിച്ച് ജയസൂര്യ, വീഡിയോ കാണാം
November 12, 2017, 3:11 pm
ഹർത്താലിനെതിരെ ആഞ്ഞടിച്ച് നടൻ ജയസൂര്യ. പുതിയ ചിത്രമായ 'പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡി'ന്റെ പുതിയ ടീസറിലാണ് ജയസൂര്യയുടെ നായക കഥാപാത്രമായ ജോയി താക്കോൽക്കാരൻ ഹർത്താലിനെതിരെ ആഞ്ഞടിച്ചത്.

'ഒരു ഹർത്താൽ കഴിയുമ്പോഴേയ്‌ക്കും മുന്നൂറ്, നാനൂറ് കോടി രൂപയാണ് കേരളത്തിന് നഷ്‌ടം. ഈ ഹർത്താൽ ഉണ്ടാക്കുന്ന നഷ്‌ടം നികത്താൻ ഈ ഹർത്താലിന് ആഹ്വാനം ചെയ്യുന്ന പാർട്ടികളുടെ പാർട്ടി ഫണ്ടിൽ നിന്ന് റീ ഇംബേഴ്‌സ് ചെയ്യുന്ന നിയമം ഉണ്ടാക്കാൻ പറ്റുമോ? മ്മക്ക് ഇഷ്‌ടപ്പെടുന്ന ഒരു ഫുഡ് കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ടോ? റോഡിലിറങ്ങി സ്വന്തം മതത്തിന്റെ പേര് പറയാനുള്ള ധൈര്യമുണ്ടോ ആർക്കെങ്കിലും. ഇങ്ങനെയായിരുന്നോ നമ്മുടെ നാട്, ഇവിടെ ഫ്രീ വൈഫൈ കൊടുത്ത് നിങ്ങളെപ്പോലുള്ള യൂത്തന്മാരെ ഉറക്കിക്കിടത്ത്വാണ്. മുട്ടീട്ടും മുട്ടീം തുറന്നില്ലെങ്കിൽ ചവിട്ടിപ്പൊളിക്കുക തന്നെ'. - ചിരിക്കുപരി ചിന്തയുണർത്തുന്ന ജോയിയുടെ ചോദ്യങ്ങൾ.


രഞ്ജിത് ശങ്കർ ഒരുക്കുന്ന പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് നവംബർ പതിനേഴിനാണ് തീയേറ്ററുകളിലെത്തുന്നത്. 2013ലാണ് ചിത്രത്തിന്റെ ആദ്യഭാഗമായ പുണ്യാളൻ അഗർബത്തീസ് പുറത്തിറങ്ങിയത്. അജു വർഗീസ്, ധർമജൻ ബോൾഗാട്ടി, വിജയരാഘവൻ, ശ്രീജിത്ത് രവി എന്നിവരാണ് മറ്റ് താരങ്ങൾ. ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ ജയസൂര്യയും രഞ്ജിത് ശങ്കറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ