അനുഷ്‌ക ബോളിവുഡിലേക്കില്ല, കാരണം പ്രഭാസോ?
November 12, 2017, 3:50 pm
തെന്നിന്ത്യയിലെ സൂപ്പർ താരറാണിമാരിൽ മുൻ നിരയിലാണ് അനുഷ്‌ക ഷെട്ടിയുടെ സ്ഥാനം. അതുകൊണ്ടുതന്നെയാണ് ബോളിവുഡ് ഹിറ്റ് മേക്കർ കരൺജോഹർ അനുഷ്‌കയെ ബിടൗണിലേക്ക് ക്ഷണിച്ചത്. എന്നാൽ കരണിന്റെ വാഗ്ദാനം അനുഷ്‌ക നിരസിച്ചതായാണ് പുതിയ വിവരം. അതിനു പിന്നിൽ പ്രഭാസാണെന്നും കിംവദന്തികൾ ഉയരുന്നുണ്ട്.

ബാഹുബലിക്ക് ശേഷം പ്രഭാസിനെ ബോളിവുഡിൽ അവതരിപ്പിക്കാൻ കരൺ ജോഹറിന് താൽപര്യമുണ്ടായിരുന്നു. എന്നാൽ പ്രഭാസ് ചോദിച്ച പ്രതിഫലം ഉയർന്നു പോയി എന്ന കാരണത്താലാണ് കരൺ ജോഹർ പ്രഭാസിനെ ചിത്രത്തിൽ നിന്നും മാറ്റിയത്. 20 കോടിയാണ് പ്രഭാസ് പ്രതിഫലമായി ആവശ്യപ്പെട്ടതെന്നായിരുന്നു റിപ്പോർട്ടുകൾ. ഇത് പ്രഭാസും കരണും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്‌ത്തിയത്രേ. ബോളിവുഡിലേക്കുള്ള കരൺ ജോഹറിന്റെ ക്ഷണം നിരസിക്കുന്നതിന് മുമ്പ് അനുഷ്‌ക പ്രഭാസുമായി കൂടിക്കാഴ്‌ച നടത്തിയതായി ചില ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർച്ച് ചെയ്യുന്നു. എന്നാൽ പ്രഭാസല്ല മറിച്ച് ലഭിച്ച കഥാപാത്രം ഇഷ്‌ടമാകാത്തതിനാലാണ് അനുഷ്‌ക സിനിമ വേണ്ടെന്ന് വച്ചതെന്നാണ് മറ്റൊരു റിപ്പോർട്ട്.

ബാഹുബലി പരമ്പരയ്ക്ക് ശേഷം തെന്നിന്ത്യൻ സിനിമ ലോകം മനസുകൊണ്ട് അംഗീകരിച്ച പ്രണയ ജോഡികളാണ് പ്രഭാസും അനുഷ്‌കയും. ബാഹുബലിയുടെ രണ്ടാം ഭാഗത്തിൽ ഇരുവരും പ്രണയ ജോഡികളായി എത്തിയപ്പോൾ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഇരുവരും വിവാഹിതരാകുന്നു എന്നുവരെ വാർത്തകൾ വന്നിരുന്നു. എന്നാൽ ഇരുവരും നല്ല സുഹൃത്തുക്കളാണെന്നും അതിനപ്പുറം ഒന്നുമില്ലെന്നും പ്രഭാസും അനുഷ്‌കയുെം വ്യക്തമാക്കി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ