സംവിധായകന്റെ ആവശ്യം നിരസിച്ചു, പ്രിയങ്കയ്‌ക്ക് നഷ്‌ടമായത് പത്തോളം സിനിമകൾ
November 12, 2017, 9:46 pm
ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്‌ക്ക് സിനിമാ മേഖലയിൽ ഉണ്ടായ മോശം അനുഭവങ്ങൾ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് താരത്തിന്റെ അമ്മ മധു ചോപ്ര. സംവിധായകരുടെ ചില ആവശ്യങ്ങൾ അംഗീകരിക്കാത്തത് കൊണ്ട് ഹിന്ദി സിനിമയിൽ പ്രിയങ്കയുടെ യാത്ര വളരെ കടുപ്പമേറിയതായിരുന്നുവെന്ന് മധു ചോപ്ര പറയുന്നു.

ഒരു സംവിധായകന്റെ ആവശ്യം നിരസിച്ചതിലൂടെ പ്രിയങ്കയ്‌ക്ക് നഷ്ടമായത് പത്തോളം സിനിമകളാണെന്ന് അവർ പറ‌ഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മധു ചോപ്ര ഇക്കാര്യം വ്യക്തമാക്കിയത്. ലോക സുന്ദരിപ്പട്ടം നേടിയ ഒരു നടിയുടെ ശരീരം മുഴുവൻ കാണിച്ചാൽ മാത്രമേ സിനിമയ്‌ക്ക് ഉപകാരം ഉണ്ടാവുകയുള്ളുവെന്നും അതിനാൽ പ്രീയങ്ക ശരീരം മുഴുവൻ സിനിമയിൽ കാണിക്കണം എന്നായിരുന്നു സംവിധായകന്റെ ആവശ്യം. സംവിധായകൻ ഇക്കാര്യം ആവശ്യപ്പെട്ടത് ചിത്രത്തിന്റെ ഡിസെെനർ ആയിരുന്നു പ്രീയങ്കയെ അറിയിച്ചത്.

എന്നാൽ ആ ചിത്രം തന്നെ പ്രീയങ്ക വേണ്ടെന്ന് വയ്‌ക്കുകയായിരുന്നു. ഈ ചിത്രം ഉപേക്ഷിച്ചതോടെ പത്തോളം സിനിമകളാണ് പ്രീയങ്കയ്‌ക്ക് നഷ്‌ട‌മായത്. പക്ഷേ അവളത് കാര്യമാക്കിയില്ലെന്നും മധു ചോപ്ര വ്യക്തമാക്കി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ