നിങ്ങൾ അവളെ പോലെയാണോ, വിക്രം വിളിക്കുന്നു
November 12, 2017, 4:25 pm
മകന്റെ ചിത്രത്തിനായി ഒരു നായികയെ തേടിയിറങ്ങിയിരിക്കുകയാണ് സൂപ്പർതാരം ചിയാൻ വിക്രം. മനോഹരമായൊരു വീഡിയോയിലൂടെയാണ് വിക്രം മകനു വേണ്ടി നായികയെ തേടിയിരിക്കുന്നത്. അവൾ ആരാണെന്ന ചോദ്യവുമായാണ് ഇൻസ്റ്റഗ്രാമിൽ ചിയാൻ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

'അതെ അവളെ കാണാനില്ല , അവൾ നിങ്ങളാണെങ്കിൽ അല്ലെങ്കിൽ അവളെ പോലെയാണ് നിങ്ങളെങ്കിൽ നിങ്ങളുടെ ചിത്രങ്ങളും വിഡിയോകളും ഞങ്ങൾക്കയക്കുക. നിങ്ങളെ കാണാൻ അക്ഷമയോടെ കാത്തിരിക്കുന്നു. സമയമെടുത്തോളു എന്നാൽ അധികം വൈകേണ്ട എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കു വച്ചിരിക്കുന്നത്. അവൾ സുന്ദരിയാണ്, രസികയാണ്, ക്യൂട്ട് ആണ്, ഒരേ സമയം മാലാഖയും പിശാചുമാണ് ഇതാണ് നായികയ്ക്കായുള്ള കാസ്റ്റിംഗ് കോൾ വീഡിയോയിൽ പറഞ്ഞിരിക്കുന്ന യോഗ്യതകൾ.

വിക്രമിന്റെ മകൻ ധ്രുവിന്റെ ആദ്യ ചിത്രത്തിന് കാത്തിരിക്കുകയാണ് തമിഴകം. തെലുങ്ക് ചിത്രം അർജുൻ റെഡ്ഡിയുടെ തമിഴ് റീമേക്കിലൂടെയാണ് ധ്രുവ് വെള്ളിത്തിരയിലേക്കെത്തുന്നത്. ബാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ പേരിനെ കുറിച്ച് പല അഭ്യൂഹങ്ങളും പരന്നിരുന്നു. എന്നാൽ ഊഹാപോഹങ്ങൾക്ക് വിട നൽകി വിക്രം തന്നെ ചിത്രത്തിന്റെ പേര് പരസ്യമാക്കി. 'വർമ്മ' എന്നാണ് ധ്രുവിന്റെ ആദ്യ ചിത്രത്തിന് നൽകിയിരിക്കുന്ന പേര്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ