പ്രഭാസ് നൽകിയ സമ്മാനത്തിൽ അമ്പരന്ന് അനുഷ്‌ക
November 13, 2017, 2:58 pm
തെന്നിന്ത്യൻ താരറാണി അനുഷ്‌കയുടെ ജന്മദിനമായിരുന്നു ഇക്കഴിഞ്ഞ നവംബർ ആറ്. സിനിമാ മേഖലയിലെ പല പ്രമുഖരും താരത്തിന് പിറന്നാൾ ആശംസയുമായി എത്തിയെങ്കിലും എല്ലാവരുടെയും ശ്രദ്ധ നടൻ പ്രഭാസിലേക്കായിരുന്നു. എന്തായിരിക്കും പ്രഭാസ് അനുഷ്‌കയ്‌ക്ക് ജന്മദിന സമ്മാനമായി നൽകുക എന്ന കാത്തിരിപ്പിലായിരുന്നു സുഹൃത്തുക്കളും ആരാധകരും. ഒടുവിൽ ഏവരെയും ഞെട്ടിച്ച ഒരു സമ്മാനം തന്നെ പ്രഭാസ് അനുഷ്‌കയ്‌ക്ക് നൽകി.

അൻപത് ലക്ഷം രൂപ വില വരുന്ന ബി.എം.ഡബ്ല്യു കാറാണ് തന്റെ 'ദേവസന'യ്‌ക്ക് പ്രഭാസ് നൽകിയത്. ചില തെലുങ്ക് മാദ്ധ്യമങ്ങളാണ് ഇതു സംബന്ധിച്ച് വാർത്ത നൽകിയത്. കഴിഞ്ഞ ഒക്ടോബർ 23ന് പ്രഭാസിന്റെ പിറന്നാളായിരുന്നു. അന്ന് പ്രഭാസിനെ ഞെട്ടിച്ച് ആഡംബര വാച്ചാണ് അനുഷ്‌ക സമ്മാനമായി നൽകിയത്.

തെന്നിന്ത്യയിൽ പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട താരജോഡികളാണ് പ്രഭാസും അനുഷ്‌കയും. കൂടാതെ ജീവിതത്തിലും ഇരുവരും ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. പ്രണയത്തിലാണെന്നും വിവാഹം ഉണ്ടാകുമെന്നൊക്കെ വാർത്ത വന്നപ്പോഴും അതെല്ലാം അവർ തന്നെ നിരസിച്ചിരുന്നു. എന്നാൽ ജന്മദിന സമ്മാനം പ്രഭാസിന്റെ പ്രണയോപഹാരമാണെന്നാണ് ടോളിവുഡിലെ സംസാരം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ