സൗബിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു
November 13, 2017, 3:30 pm
നടനും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. വിവാഹ നിശ്ചയം കഴിഞ്ഞ കാര്യം ഇൻസ്റ്റാഗ്രാമിലൂടെയാണ് സൗബിൻ അറിയിച്ചത്. ജാമിയ സഹീറാണ് വധു. നേരത്തെയും ഇതു സംബന്ധിച്ച് വാർത്തകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

കോഴിക്കോട് സ്വദേശിനിയായ ജാമിയ ദുബായിലാണ് പഠിച്ചു വളർന്നത്. ജാമിയയുടെ വിരലിൽ സൗബിൻ മോതിരം അണിയിക്കുന്നതിന്റെ ചിത്രം നേരത്തെ വൈറലായിരുന്നു. എന്തായാലും വിവാഹം ഉടൻ തന്നെ ഉണ്ടാകുമെന്നാണ് നടനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.

സംവിധാന സഹായിയായി സിനിമാരംഗത്തെത്തിയ സൗബിൻ വിവിധ വേഷങ്ങളിലൂടെ നടനായി തിളങ്ങുകയായിരുന്നു. 2003ൽ മമ്മൂട്ടിയെ നായകനാക്കി സിദ്ദിഖ് ഒരുക്കിയ ക്രോണിക് ബാച്ചിലറിലൂടെയായിരുന്നു സംവിധാന സഹായിയായുള്ള സൗബിന്റെ അരങ്ങേറ്റം. പ്രേമത്തിലെ പി.ടി മാഷാണ് മലയാളി പ്രേക്ഷകർക്കിടയിൽ സൗബിനെ ജനപ്രിയനാക്കിയത്. ആദ്യ സംവിധാന സംരംഭമായ 'പറവ' ഈ വർഷം പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ