മലയാളി സംവിധായകൻ കിടക്ക പങ്കിടാൻ ആവശ്യപ്പെട്ടു: ആരോപണവുമായി ദിവ്യ ഉണ്ണി
November 13, 2017, 3:44 pm
മലയാള സംവിധായകനെതിരെ ഗുരുതര ആരോപണവുമായി നടി ദിവ്യാ ഉണ്ണി. സിനിമയിൽ വേഷം തരാമെന്ന് പറഞ്ഞ് ഹോട്ടലിൽ വിളിച്ച് വരുത്തിയതിന് ശേഷം കിടക്ക പങ്കിടാൻ ആവശ്യപ്പെട്ടെന്ന് നടി ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അവാർഡ് ജേതാവായ സംവിധായകനെതിരെയാണ് ആരോപണം. എന്നാൽ സംവിധായകന്റെ പേര് വെളിപ്പെടുത്താൻ താരം തയ്യാറായിട്ടില്ല. രണ്ട് വർഷം മുമ്പാണ് സംഭവം നടന്നത്.

രാജേഷ് പിള്ളയുടെ മലയാള ചിത്രം ട്രാഫിക്കിന്റെ ഹിന്ദി റീമേക്കിൽ മനോജ് ബാജ്‌പേയി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യയായി വേഷമിട്ടത് ദിവ്യയാണ്. മുംബയ് മലയാളിയായ ദിവ്യ അധികം സിനിമകളിൽ അഭിനയിച്ചിട്ടില്ല. പിന്നീട് അവാർഡ് ജേതാവിന്റെ സിനിമയിലൂടെ മലയാളത്തിൽ എത്തുക എന്നത് ദിവ്യയുടെ സ്വപ്‌നമായിരുന്നു. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് ദിവ്യ കേരളത്തിലെത്തിയത്.

‘നടിമാരെ രാത്രി ഹോട്ടലുകളിൽ വിളിച്ച് സംവിധായകർ ലൈംഗികകാര്യങ്ങൾ ആവശ്യപ്പെടുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും എനിക്ക് ഭയമില്ലായിരുന്നു. കാരണം അദ്ദേഹം അറിയപ്പെടുന്നൊരു സംവിധായകനാണ്. ശുഭാപ്‌തി വിശ്വാസത്തോടെയാണ് ഞാൻ അയാളെ കാണാൻ പോയത്. രാത്രി ഒമ്പത് മണിക്കാണെങ്കിലും, ശുപാർശയുടെ ബലത്തിലാണ് കൂടിക്കാഴ്‌ച എന്നതുകൊണ്ട് ഭയം തോന്നിയില്ല.

എന്നാൽ ഒരു നാണവുമില്ലാതെ തന്റെ കൂടെ കിടക്കാൻ എന്നെ ക്ഷണിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി, എന്നിട്ട് അയാൾ എനിക്കൊരു ഉപദേശവും തന്നു. മലയാള സിനിമയിൽ സംവിധായകന്റെയോ, നിർമാതാവിന്റെയോ കിടക്ക പങ്കിടാത്ത ഒരു നടിയും വിജയിച്ച ചരിത്രമില്ല, ദിവ്യ പറയുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ