ഭാര്യ പറഞ്ഞു, ചാക്കോച്ചൻ പാടിത്തകർത്തു
November 13, 2017, 4:15 pm
കുഞ്ചാക്കോ ബോബൻ പാടുന്നത് എത്രയോ സിനിമകളിൽ നാം കണ്ടിരിക്കുന്നു. എന്നാൽ ഭാര്യ പ്രിയയ്‌ക്കായി ചാക്കോച്ചൻ പാടിയ ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. കോഹിനൂർ' എന്ന ചിത്രത്തിൽ വിജയ് യേശുദാസ് പാടിയ 'ഹേമന്ദമെൻ കൈക്കുമ്പിളിൽ' എന്ന ഗാനമാണ് തന്റെ ഫെയ്‌സ്‌ബുക്കിലൂടെ താരം പങ്കുവച്ചിരിക്കുന്നത്.

ഭാര്യ ആവശ്യപ്പെട്ടത് കൊണ്ടാണ് ഈ പാട്ടെന്നാണ് നടൻ പറയുന്നത്. 'ഇത്ര നന്നായി കുഞ്ചാക്കോ ബോബൻ പാട്ടു പാടുമോ' എന്ന് ഒരുനിമിഷം ചിന്തിച്ചിരിക്കുമ്പോൾ തന്നെ നടൻ സസ്‌പെൻസും പൊളിച്ചു. തൊട്ടടുത്തായി നിന്നിരിക്കുന്ന വിജയ് യേശുദാസ് തന്നെയാണ് പാട്ട് പാടിയിരിക്കുന്നത്. വീഡിയോയിൽ കുഞ്ചാക്കോയുടെ ഭാര്യ പ്രിയയും പ്രത്യക്ഷപ്പെടുന്നുണ്ട്.നേരത്തേ ഫെയ്സ്ബുക്കിൽ ഫോട്ടോ കൊളാഷ് പോസ്റ്റ് ചെയ്‌ത് ആരാധകരെ താരം അത്ഭുതപ്പെടുത്തിയിരുന്നു. ഒരേ സമയം മുടി നീട്ടി വളർത്തിയ കുഞ്ചാക്കോ ബോബനേയും മുടിയില്ലാത്ത കുഞ്ചാക്കോ ബോബനുമായിരുന്നു ഫോട്ടോയിൽ. ഭാര്യ പ്രിയയുടെ മുടി ഉപയോഗിച്ചായിരുന്നു കുഞ്ചാക്കോയുടെ മേയ്‌ക്ക് ഓവർ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ