Tuesday, 21 November 2017 5.25 PM IST
അമ്മയാണ് മറക്കരുത്: മകനെയും മകളെയും വിവാഹം കഴിച്ച മാതാവ് പിടിയിൽ, മകൾക്ക് 10 വർഷം തടവ്
November 13, 2017, 8:30 pm
വാഷിംഗ്ടൺ: മനുഷ്യനെ മറ്റ് മൃഗങ്ങളിൽ നിന്ന് വ്യത്യസ്തനാക്കുന്നത് ചില കാര്യങ്ങളെ വേർതിരിച്ചറിയാനുള്ള വിവേക ബുദ്ധിയാണ്. അമ്മയാരാണെന്നും മക്കളാരാണെന്നും തിരിച്ചറിയാനുള്ള മനുഷ്യകുലത്തിന്റെ വിവേകം നശിച്ചുകൊണ്ടിരിക്കുന്നു എന്നാണ് വർത്തമാന കാലത്തെ വാർത്തകൾ സൂചിപ്പിക്കുന്നത്. മക്കളാരാണെന്ന് അറിയാതെ അമ്മയും അമ്മയാരെന്ന് അറിയാതെ മക്കളും മാറിയപ്പോൾ നടന്നത് വിചിത്രമായ സംഭവങ്ങളാണ്.

പറഞ്ഞു വരുന്നത് സ്വന്തം ഉദരത്തിൽ ജനിച്ച മകനെയും മകളെയും വിവാഹം കഴിച്ച് കൂടെ ജീവിച്ച ഒരമ്മയെക്കുറിച്ചാണ്. അമേരിക്കയിലെ ഒക്കലഹോമയിലാണ് സംഭവം. പരസ്‌പരം വിവാഹം കഴിച്ച 43കാരിയായ പെട്രീഷ്യ സ്പാനെയും മകൾ മിസ്ടി വെൽവറ്റിനെയും 2016ലാണ് പൊലീസ് അറസ്‌റ്റ് ചെയ്തത്.  കുറ്റക്കാരിയെന്ന് കണ്ടെത്തിയതോടെ മിസ്‌ടിക്ക് 10 വർഷത്തെ തടവ് ശിക്ഷ വിധിച്ചു. അമ്മയ്ക്കുള്ള ശിക്ഷ ഉടൻ പ്രഖ്യാപിക്കും. എന്നാൽ മകന്റെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

സംഭവം ഇങ്ങനെ: കുറേ വർഷങ്ങൾക്ക് മുമ്പേ തന്റെ മക്കളുടെ സംരക്ഷണാവകാശം പെട്രീഷ്യയ്‌ക്ക് നഷ്‌ടമായി. തുടർന്ന് മുത്തശിയായിരുന്നു അവരെ വളർത്തിയത്. ഇതിനിടയിൽ മകനുമായി കൂടുതൽ അടുത്ത പെട്രീഷ്യ 2008ൽ 18 വയസുകാരനായ ഇയാളെ വിവാഹം കഴിച്ചു. എന്നാൽ അമ്മയുമായി വിവാഹം കഴിക്കുന്നത് തെറ്റാണെന്ന് ബോദ്ധ്യപ്പെട്ട മകൻ ഈബന്ധത്തിൽ നിന്നും ഒഴിഞ്ഞു. തുടർന്നാണ് മകളുമായി പെട്രീഷ്യ അടുക്കുന്നതും ഇവർ തമ്മിലുള്ള ബന്ധം വേറൊരു തരത്തിൽ വളരുന്നതും.

2016 മാർച്ചിൽ അമ്മയും മകളും വിവാഹിതരായി. തുടർന്ന് ആറ് മാസത്തിന് ശേഷം സെപ്‌തംബറിൽ നടന്ന സ്വവർഗ രതിക്കാരുടെ സംഗമത്തിൽ ഇവർ പങ്കെടുത്തതാണ് കുടുങ്ങാൻ കാരണം. അമ്മയുടെയും മകളുടെയും വഴിവിട്ട ബന്ധം മനസിലാക്കിയ പൊലീസ് ഇവരെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. എന്നാൽ അമ്മയുമായി വിവാഹം കഴിക്കുന്നത് തെറ്റല്ലെന്നാണ് മാതാവ് തന്നെ തെറ്റിധരിപ്പിച്ചതെന്നാണ് മകൾ കോടതിയിൽ മൊഴി നൽകിയത്. ഇത് അംഗീകരിക്കാതിരുന്ന കോടതി അവരെ 10 വർഷത്തെ തടവിന് വിധിക്കുകയായിരുന്നു. രക്തബന്ധമുള്ളവരെ വിവാഹം കഴിക്കുന്നത് ഒക്കലഹോമയിൽ നിയമവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. പെട്രീഷ്യയുടെ വിചാരണ അടുത്ത ജനുവരിയിൽ തുടങ്ങും. ഇവർക്കും സമാന ശിക്ഷ ലഭിക്കാനാണ് സാദ്ധ്യതയെന്നും വിവരമുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ