Tuesday, 21 November 2017 5.26 PM IST
ചാനലിൽ കാണുന്ന ലൈംഗിക ദൃശ്യങ്ങളിലുള്ളത് താനല്ലെന്ന് ഹാർദിക് പ‌ട്ടേൽ
November 13, 2017, 9:11 pm
ന്യൂഡൽഹി: ഗുജറാത്തിൽ ടെലിവിഷൻ ചാനലുകളിലൂടെ പ്രചരിക്കുന്ന ലൈംഗിക ദൃശ്യത്തിൽ കാണുന്നത് താനല്ലെന്ന് പട്ടേൽ സമുദായ നേതാവ് ഹാർദിക് പട്ടേൽ പറഞ്ഞു. ബി.ജെ.പിയുടെ നെറികെട്ട രാഷ്ട്രീയ പ്രകടനമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നാല് മിനിട്ട് ദൈർഘ്യമുള്ള ദ‌ൃശ്യങ്ങൾ ഏതോ ഒരു ഹോട്ടൽ മുറിയിൽ വച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. ഹാർദിക് പട്ടേലിനോട് സാമ്യമുള്ള ഒരു പുരുഷനും സ്ത്രീയും ലൈംഗിക ബന്ധത്തിലേർപ്പെടുന്ന ദൃശ്യമാണ് ഗുജറാത്തിലെ പ്രാദേശിക ചാനൽ പുറത്ത് വിട്ടത്.

'ബി.‌ജെ.പി നെറികെട്ട രാഷ്ട്രീയം കളിക്കാൻ തുടങ്ങിയിരിക്കുന്നു. നിങ്ങൾക്ക് ആവശ്യമുള്ള രീതിയിൽ എന്നെ ആക്ഷേപിച്ചോളു, ഇതുകൊണ്ട് എന്റെ നിലപാടുകൾക്ക് മാറ്റമുണ്ടാവില്ല. പക്ഷേ ഈ പ്രവൃത്തികൊണ്ട് ആ സ്ത്രീയെയാണ് നിങ്ങൾ അപമാനിച്ചിരിക്കുന്നത് ' - ഹാർദിക് ട്വിറ്ററിൽ പറഞ്ഞു.

അടുത്ത മാസം നടക്കുന്ന തിരഞ്ഞെടുപ്പിൽ പട്ടേൽ സമുദായ നേതാവുകൂടിയായ ഹാർദിക് കോൺഗ്രസിനാണ് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. 22 വർഷമായി ഗുജറാത്ത് ഭരിക്കുന്ന ബി.ജെ.പിക്കായിരുന്നു ഇത്രയും കാലം പട്ടേൽ സമുദായം പിന്തുണ നൽകിയിരുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ