Tuesday, 21 November 2017 5.28 PM IST
കണ്ണൂരിൽ സി.പി.എം, ആർ.എസ്.എസ് പ്രവർത്തകർക്ക് വെട്ടേറ്റു
November 13, 2017, 11:03 pm
കണ്ണൂർ: കണ്ണൂർ ജില്ലയിലെ പാനൂർ പാലക്കൂലിൽ സി.പി.എം, ആർ.എസ്.എസ് പ്രവർത്തകർക്ക് വെട്ടേറ്റു. എലാങ്കോട് മണ്ഡലം കാര്യവാഹക് സുജീഷിനും സി.പി.എം പ്രവർത്തകൻ കെ.പി.ശരത്തിനുമാണ് വെട്ടേറ്റത്. സംഭവത്തിൽ പരിക്കേറ്റ സുജീഷിനെ തലശേരി സർക്കാർ ആശുപത്രിയിലും ശരത്തിനെ തലശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇന്ന് രാത്രി പത്ത് മണിയോടെ ബൈക്കിൽ വന്ന സുജീഷിനെ അജ്ഞാത സംഘം തടഞ്ഞു നിർത്തി വെട്ടുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു. ഇതിന് ശേഷമാണ് പാലക്കൂവിൽ വച്ച് ശരത്തിന് വെട്ടേറ്റത്. നിിരവധി സി.പി.എം പ്രവർത്തകരുടെ വീടിന് നേരെയും ആക്രമണമുണ്ടായി. സംഭവസ്ഥലത്ത് അക്രമ സംഭവങ്ങൾ വ്യാപിക്കാതിരിക്കാൻ സുരക്ഷാ സംവിധാനം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ