പുലർകാലത്തെ ലൈംഗിക ബന്ധം നല്ലതാണ്, അഞ്ച് കാരണങ്ങൾ
November 13, 2017, 11:58 pm
പങ്കാളിയുമായുള്ള സുരക്ഷിതമായ ലൈംഗിക ബന്ധം എപ്പോഴും നല്ലതാണെന്ന് ശാസ്ത്രലോകം തെളിയിച്ചിട്ടുണ്ട്. എന്നാൽ പുലർകാലങ്ങളിൽ ഉറക്കച്ചടവോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് പങ്കാളികൾ തമ്മിലുള്ള ബന്ധത്തിന്റെ ഇഴയടുപ്പം വർദ്ധിപ്പിക്കുന്നതിനൊപ്പം ഒട്ടനവധി ആരോഗ്യ നേട്ടങ്ങളും ഉണ്ടാക്കിത്തരുമെന്ന് പഠനം പറയുന്നു. ഐലോറിൻ സർവകലാശാലയിലെ ബയോകെമിസ്‌റ്റായ ഡോ.മൂസ യാക്കൂബ് നടത്തിയ പഠനത്തിലാണ് ഇത് വെളിപ്പെട്ടത്.

പുലർകാലത്തുള്ള ലൈംഗിക ബന്ധം വ്യക്തികളിൽ അമിത രക്തസമ്മർദ്ദം ഇല്ലാതാക്കുമെന്നും ഹൃദയാഘാതം വരാനുള്ള സാധ്യതകൾ കുറയ്‌ക്കുമെന്നും അദ്ദേഹം തന്റെ പഠന റിപ്പോർട്ടിൽ പറയുന്നു. ഇത് മാത്രമല്ല പുലർകാലത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ശരീരത്തിൽ ഓക്‌സിടോസിന്റെ ഉത്പാദനത്തിന് സഹായിക്കും. ആത്മവിശ്വാസവും സന്തോഷവും കൂട്ടാനായി ശരീരത്തിൽ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോണാണ് ഓക്‌‌സിടോസിൻ.

ഇത് കൂടാതെ അദ്ദേഹം കണ്ടെത്തിയ മറ്റ് അഞ്ച് കാര്യങ്ങൾ കൂടി ഇവിടെ ചേർക്കുന്നു

1. ഉന്മേഷം പ്രദാനം ചെയ്യുന്നു
പുലർകാലത്തെ ലൈംഗിക ബന്ധം തലച്ചോറിലെ നാഡികൾ ഉണർന്നിരിക്കാൻ സഹായിക്കും. ഇത് ദിവസം മുഴുവൻ ഉന്മേഷ പ്രദമായി ജോലികൾ ചെയ്യാനുള്ള ഊർജം പ്രദാനം ചെയ്യും.

2.രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു
ശരീരത്തിന്റെ പ്രതിരോധ ശക്തികൂട്ടുകയും ജലദോഷം, പനി എന്നീ അസുഖങ്ങളെ തടയുന്ന രീതിയിൽ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം ക്രമീകരിക്കുമെന്നും മൂസ തന്റെ പഠന റിപ്പോർട്ടിൽ വിശദീകരിക്കുന്നു. ഇമ്യൂണോ ഗ്ലോബുലിൻ എ, അല്ലെങ്കിൽ ഐ.ജി.എ എന്ന ആന്റിബോഡിയുടെ അളവ് ശരീരത്തിൽ കൂടുന്നതിലൂടെയാണ് പ്രതിരോധശേഷി വർദ്ധിക്കുന്നത്.

3. ആത്മവിശ്വാസവും സന്തോഷവും വർദ്ധിക്കും
ലൈംഗിക ബന്ധവും രതിമൂർച്ചയും പ്രണയഹോർമോണായ ഓക്‌സിടോസിന്റെ അളവ് ശരീരത്തിൽ വർദ്ധിപ്പിക്കും. ഇത് ഇണയുമായി കൂടുതൽ മികച്ച ആത്മബന്ധം നിലനിർത്താൻ സഹായിക്കും. കൂടാതെ പങ്കാളികളിൽ ആത്മവിശ്വാസവും സന്തോഷവും വർദ്ധിപ്പിക്കാനും ഇത് ഉപകരിക്കും.

4.വേദനകൾ ഇല്ലാതാകും
ഓക്‌സിടോസിൻ ശരീരത്തിലെ സ്വാഭാവിക വേദന സംഹാരികളായ എൻഡോർഫിനുകളുടെ അളവ് വർദ്ധിപ്പിക്കും. തലവേദന, സന്ധി വേദന, ആർത്തവ അസ്വസ്ഥതകൾ തുടങ്ങിയവയൊക്കെ പുലർകാലത്തെ ലൈംഗികബന്ധം നിലനിർത്തുന്നവരിൽ കുറയും. മൈഗ്രേൻ പോലുള്ള അസുഖങ്ങൾ ഉള്ളവരിൽ പുലർകാലത്തെ ലൈംഗിക ബന്ധം ഒരു ഒറ്റമൂലി പോലെ പ്രവർത്തിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

5.രക്തയോട്ടം വർദ്ധിക്കും
പുലർകാലെയുള്ള ലൈംഗിക ബന്ധം ശരീരത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കും. ഇത് അമിത രക്തസമ്മർദ്ദത്തിൽ നിന്നും രക്ഷനൽകും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ