നരകാസുരൻ പൂർത്തിയാകുന്നു
November 14, 2017, 9:50 am
ധ്രുവങ്കൾ 16 എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം കാർത്തിക് നരേൻ സംവിധാനം ചെയ്യുന്ന നരകാസുരന്റെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലേക്ക്. ചിത്രത്തിൽ പൊലീസ് ഓഫീസറുടെ വേഷത്തിൽ എത്തുന്നത് ഇന്ദ്രജിത്താണ്. ചിത്രത്തിലെ തന്റെ ഭാഗം അഭിനയിച്ച് പൂർത്തിയാക്കിയതായി ഇന്ദ്രജിത്ത് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചു. ഇന്നുവരെ ഞാൻ ചെയ്തിട്ടുള്ള പൊലീസ് കഥാപാത്രങ്ങളിൽ ഏറ്റവും മികച്ചത് എന്നാണ് ഇന്ദ്രജിത്ത് തന്റെ വേഷത്തെ വിശേഷിപ്പിച്ചത്. അരവിന്ദ് സ്വാമിയും ശ്രിയാ ശരണുമാണ് മറ്റ് പ്രധാന വേഷത്തിലെത്തുന്നത്, ഇടക്കാലത്ത് ബോളിവുഡിലേക്ക് ചേക്കേറിയ ശ്രിയ കോളിവുഡിലേക്ക് മടങ്ങിവരുന്ന ചിത്രം കൂടിയാണ് നരകാസുരൻ. പ്രശസ്ത സംവിധായകൻ ഗൗതം മേനോനാണ് ചിത്രം നിർമ്മിക്കുന്നത്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ