അനുഗ്രഹം തേടി ദീപിക തിരുപ്പതിയിൽ
November 14, 2017, 9:55 am
ബോളിവുഡ് സുന്ദരി ദീപികാ പദുക്കോൺ തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി. ഇവിടെയുള്ള പദ്മാവതി ക്ഷേത്രത്തിലും ദീപിക ദർശനം നടത്തിയതായി വാർത്തകളുണ്ട്. അച്ഛൻ പ്രകാശ് പദുക്കോൺ, അമ്മ ഊജ്ജ്വല, സഹോദരി അനിഷ, സുഹൃത്തും സംവിധായികയുമായ ഫറാ ഖാൻ, നിർമ്മാതാവ് ദിനേശ് വിജൻ എന്നിവരാണ് ദീപികയോടൊപ്പമുണ്ടായിരുന്നത്. ഫറാ ഖാൻ സംവിധാനം ചെയ്ത ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെയായിരുന്നു ദീപികയുടെ ബോളിവുഡ് അരങ്ങേറ്റം. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത പദ്മാവതിയുടെ റിലീസിന് മുന്നോടിയായി അനുഗ്രഹം തേടിയാണ് ദീപിക തിരുപ്പതിയിൽ എത്തിയതത്രെ. മുഗൾ രാജാവ് അലാവുദ്ദീൻ ഖിൽജി, ചിറ്റോർ റാണി പദ്മാവതി എന്നിവരുടെ കഥപറയുന്ന ചിത്രത്തിൽ ഷാഹിദ് കപൂറും രൺവീർ സിംഗുമാണ് നായകന്മാർ. ചരിത്രം വളച്ചൊടിക്കുകയാണെന്ന് ആരോപിച്ച് ഷൂട്ടിംഗ് തുടങ്ങിയപ്പോൾ മുതൽ ചിത്രത്തിനെതിരെ ഹിന്ദു സംഘടനകൾ രംഗത്തുണ്ട്. ഇതുവരെ സെൻസർ ബോർഡ് അനുമതിയും ലഭിച്ചിട്ടില്ല. ഡിസംബർ ഒന്നിനാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ