നയൻതാര രാഷ്ട്രീയത്തിലേക്ക് ?
November 14, 2017, 9:57 am
തമിഴകം സ്‌നേഹവും ബഹുമാനവും നിറച്ച് തലൈവി എന്ന് വിളിച്ചിരുന്നത് ജയലളിതയെയാണ്. ഇപ്പോൾ തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ നയൻതാരയ്ക്കും അതേ ബഹുമാനം നൽകുകയാണ് ആരാധകർ. തന്റെ പുതിയ ചിത്രം ആറത്തിന്റെ പ്രചരണത്തിനായി എത്തിയ നയൻതാരയെ എങ്കൾ തലൈവി നയൻതാര എന്ന് ആർപ്പുവിളിച്ചുകൊണ്ടാണ് ആരാധകർ വരവേറ്റത്. ആഭരണങ്ങളും മേക്കപ്പും ഇല്ലാതെ നീല നിറത്തിലുള്ള സാരിയും ഹാഫ് കൈബ്ലൗസും വാച്ചും അണിഞ്ഞ് ഒരു രാഷ്ട്രീയ നേതാവിനെ അനുസ്മരിപ്പിക്കുന്ന ലളിതമായ വേഷത്തിലാണ് നയൻസ് എത്തിയത്. ആരാധകരുടെ ആവേശം നിറഞ്ഞ തലൈവി വിളിക്ക് താരം കൈകൂപ്പി അഭിവാദ്യം നൽകുകയും ചെയ്തു.

തമിഴ്നാടിന്റെ സമകാലിക രാഷ്ട്രീയസാഹചര്യങ്ങളും സാമൂഹികപ്രശ്നങ്ങളും കൈകാര്യം ചെയ്യുന്ന ചിത്രമാണ് ആറം. ഇതിന് വൻ സ്വീകാര്യതയാണ് അവിടെ ലഭിക്കുന്നത്. ജനങ്ങളോടൊപ്പം നിൽക്കുന്ന മതിവദനി എന്ന ജില്ലാ കളക്ടറുടെ വേഷമാണ് നയൻതാര അവതരിപ്പിച്ചിരിക്കുന്നത്. എല്ലാം ചേർത്ത് വായിക്കുമ്പോൾ നയൻതാര രാഷ്ട്രീയത്തിലിറങ്ങുമോ എന്ന സംശയവും ചില തമിഴ് മാദ്ധ്യമങ്ങൾ ഉന്നയിക്കുന്നുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ