Tuesday, 21 November 2017 5.34 PM IST
ചാർമിനാറിൽ അശ്വിനും ഹേമന്തും നായകന്മാർ
November 14, 2017, 10:14 am
പ്രണയവും സൗഹൃദവും പ്രമേയമാക്കി അജിത്ത് സി. ലോകേഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ചാർമിനാർ. ഫഹദ് ഫാസിൽ നായകനായ 'മണിരത്നം' എന്ന ചിത്രത്തിന് തിരക്കഥ രചിച്ച അജിത്തിന്റെ ആദ്യ സംവിധാന സംരംഭമാണിത്.

ജേക്കബിന്റെ സ്വർഗരാജ്യം, ധ്രുവങ്ങൾ പതിനാറ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് നടൻ അശ്വിൻ കുമാറും ഹേമന്ത് മേനോനുമാണ് നായകന്മാർ. സെവൻ ജെ ഫിലിംസിന്റെ ബാനറിൽ സിറാജുദ്ധീനാണ് നിർമ്മാണം. താരനിർണയം പുരോഗമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം ആരംഭിക്കും. കൊച്ചിയും ബാംഗ്ലൂരും മധുരയുമാണ് പ്രധാന ലൊക്കേഷനുകൾ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ