റാണാ ദഗുപതി മലയാളത്തിൽ, അരങ്ങേറ്റം മാർത്താണ്ഡ വർമയായി
November 14, 2017, 11:58 am
'ബാഹുബലി'യിലെ പൽവാൾദേവൻ എന്ന ഒറ്റ കഥാപാത്രത്തിലൂടെ ഇന്ത്യൻ സിനിമയിലെ മികച്ച പ്രതിനായകന്മാരിൽ മുൻപന്തിയിൽ എത്താൻ കഴിഞ്ഞ നടനാണ് റാണാ ദഗ്ഗുപതി. പ്രഭാസിന്റെ ബാഹുബലിയേക്കാൾ റാണയുടെ പൽവാൾ ദേവനെ സ്നേഹിച്ചവരും ഏറെയായിരുന്നു. ഇപ്പോഴിതാ മറ്റൊരു ഇതിഹാസ കഥാപാത്രമാകാൻ ഒരുങ്ങുകയാണ് റാണ. അത് മലയാളത്തിൽ ആയിരിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ഹിറ്റ് മേക്കർ കെ. മധു സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം 'അനിഴം തിരുന്നാൾ മാർത്താണ്ഡ വർമ- കിംഗ് ഒഫ് ട്രാവൻകൂർ' എന്ന സിനിമയിലൂടെയാണ് റാണ മലയാളത്തിൽ എത്തുന്നത്. ടൈറ്റിൽ കഥാപാത്രമായ മാർത്താണ്ഡ വർമയെയാണ് റാണ അവതരിപ്പിക്കുന്നത്. തന്റെ ട്വിറ്ററിലൂടെ താരം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ത്യൻ സിനിമയിലെ വമ്പൻ താരങ്ങൾ അണിനിരക്കുന്ന ചിത്രം മലയാണത്തിന് പുറമെ, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രീകരിക്കുന്നത്.

'1945' എന്ന ചരിത്ര സിനിമയിൽ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് റാണ ഇപ്പോൾ. '1945' നു ശേഷം ഗുണശേഖർ സംവിധാനം ചെയ്യുന്ന മറ്റൊരു സിനിമയിലും റാണ വേഷമിടും. ഇതിനു ശേഷം അടുത്ത വർഷം പകുതിയോടെ ആയിരിക്കും മാർത്താണ്ഡ വർമയുടെ ചിത്രീകരണം തുടങ്ങുക.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ