എമിയെ പ്രചോദിപ്പിച്ച് മാധവൻ
November 14, 2017, 11:48 am
തമിഴ് സിനിമാ താരം ആർ മാധവന്റെ ജൈവകൃഷിയോടുള്ള സ്‌നേഹം ബ്രിട്ടീഷ് സുന്ദരി എമി ജാക്സണെയും പ്രചോദിപ്പിച്ചിരിക്കുകയാണ്. ജൈവകൃഷി തുടങ്ങിയ സെലിബ്രിറ്റികളുടെ ലിസ്റ്റിൽ ഇപ്പോൾ എമിയുടെ പേരുമുണ്ട്. പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്യാനായി ലണ്ടനിൽ ഒരു വലിയ സ്ഥലം വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് താരമിപ്പോൾ. തുടക്കത്തിൽ എമി ജാക്സന്റെ അമ്മയാണ് താരത്തെ ഓർഗാനിക് ഡയറ്റ് പിന്തുടരാൻ പ്രോത്സാഹിപ്പിച്ചത്. അമ്മ നിർബന്ധിച്ചിരുന്നെങ്കിലും താൻ ഒരിക്കലും ഓർഗാനിക് ഭക്ഷണത്തിലേക്ക് തിരിയുമെന്ന് കരുതിയിരുന്നില്ലെന്നും ഇപ്പോൾ ആരോഗ്യകരമായ ഭക്ഷണവും അതുവഴി ആരോഗ്യകരമായ ജീവിതവുമാണ് താൻ ആഗ്രഹിക്കുന്നതുമെന്ന് എമി പറയുന്നു. രജനീകാന്തിന്റെ നായികയായി എന്തിരൻ 2.0യാണ് എമിയുടേതായി റിലീസിംഗിന് ഒരുങ്ങുന്ന ചിത്രം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ