ഹന്പടി കേമീ സണ്ണിക്കുട്ടാ..
November 14, 2017, 11:48 am
ഗ്ലാമർ വേഷങ്ങളിൽ സണ്ണി ലിയോണിനെ തോൽപ്പിക്കാൻ ആരുമില്ലെന്നത് തർക്കമില്ലാത്ത വിഷയമാണ്. എന്നാൽ മേക്കോവറിലും താൻ തന്നെയാണ് രാജ്ഞിയെന്ന് തെളിയിച്ചിരിക്കുകയാണ് സണ്ണി. പുതിയ ചിത്രത്തിനായി ആൺ വേഷത്തിലാണ് താരം മേക്കോവർ നടത്തിയിരിക്കുന്നത്. തന്റെ ഇൻസ്റ്റാഗ്രാമിലൂടെ ആൺ വേഷത്തിലുള്ള ചിത്രങ്ങളും വീഡിയോയും സണ്ണി ആരാധകർക്കായി പങ്കുവയ്ക്കുകയും ചെയ്തു.

സണ്ണി ലിയോണും അർബാസ് ഖാനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തേരെ ഇന്തസാർ എന്ന സിനിമയിലാണ് സണ്ണി ബാർബി ഗേൾ എന്ന ഗാനരംഗത്ത് ആൺ വേഷത്തിലെത്തുന്നത്. താടിയും മീശയും നീണ്ട മുടിയുമായാണ് താരത്തിന്റെ ആൺ ലുക്ക്. പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് തോമസ് മൗക്കയാണ് സണ്ണിയെ ഇത്ര സുന്ദരനാക്കി മാറ്റിയിരിക്കുന്നത്. ഒരു പുരുഷനാവാൻ അത്ര എളുപ്പമല്ല, പക്ഷെ എന്റെ ടീം അത് സാധിച്ചെടുത്തു. ഞാനിപ്പോൾ അച്ഛനെയും സഹോദരനെയും പോലെയുണ്ടെന്നും സണ്ണി പങ്കുവച്ച ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്നു. മ്യൂസിക്കൽ റൊമാന്റിക്കായ തേരെ ഇന്തസാർ നവംബർ 24ന് റിലീസ് ചെയ്യും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ