ചാക്കോച്ചന്റെ നായികയായി നിമിഷ
November 14, 2017, 3:15 pm
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് നിമിഷ സജയൻ. ദേശീയ അവാർഡ് ജേതാവും നടിയുമായ സൗമ്യ സദാനന്ദൻ (സൗ സദാനന്ദൻ)സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബന്റെ നായികയാകാൻ ഒരുങ്ങുകയാണ് നിമിഷ.

കുടുംബ പശ്‌ചാത്തലത്തിൽ ഒരുക്കുന്ന ചിത്രത്തിൽ ഭാര്യാ ഭർത്താക്കന്മാരായാണ് ചാക്കോച്ചനും നിമിഷയും എത്തുന്നത്. തികച്ചും സാധാരണമായ ചിത്രമാണിതെന്നും ട്വിസ്‌റ്റുകളോ, സംഘട്ടനങ്ങളോ മറ്റ് സർപ്രൈസുകളോ ഒന്നും തന്നെ സിനിമയിൽ ഉണ്ടാകില്ലെന്നും സംവിധായിക പറഞ്ഞു. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജീവിതത്തെ ആസ്‌പദമാക്കി ഒരുക്കിയ 'ചെമ്പൈ' എന്ന ഹ്രസ്വ ചിത്രത്തിന് സൗമ്യയ്‌ക്ക് ദേശീയ അവാർഡ് ലഭിച്ചിരുന്നു.

ഏറെ നാളുകൾക്കു ശേഷം മല്ലിക സുകുമാരൻ അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. വളരെ പ്രാധാന്യമുള്ള വേഷമാണ് മല്ലികയ്‌ക്ക് ചിത്രത്തിലുള്ളത്. അനന്യ ഫിലിംസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ നവാഗതനായ സോണി മടത്തിലാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ